ലിംഗമാറ്റ ശാസ്ത്രക്രിയക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെനേരം എഴുന്നേറ്റു നില്‍ക്കുവാന്‍ പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിക്ക് പിന്നാലെയാണ് അനന്യയ്ക്ക് ഹോസ്പിറ്റലില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നതായി പിതാവ് അലക്‌സാണ്ടര്‍ പറയുന്നത്. വേദനകൊണ്ട് പിടഞ്ഞപ്പോള്‍ പോലും ഡോക്ടര്‍ സേവനം ആവശ്യപ്പെട്ടിട്ട് കിട്ടിയില്ല. ചികിത്സാച്ചെലവ് എന്ന നിലയില്‍ കൊള്ള ഫീസ് ആണ് റിനൈ മെഡിസിറ്റി ഹോസ്പിറ്റല്‍ ഈടാക്കിയത്. 5. 5 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ നിന്ന് വാങ്ങിയതെന്നും അച്ഛന്‍ അലക്‌സാണ്ടര്‍ ന്യൂസ് 18 പറഞ്ഞു. അനന്യയുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതുവരെ റിനൈ മെഡിസിറ്റി ഹോസ്പിറ്റലിലെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കണമെന്നും അനന്യയുടെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു.
advertisement
ചികിത്സാപിഴവ് ഉണ്ടായിട്ടുണ്ടോയെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് അനന്യയുടെ കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്. അനന്യയുടെ പോസ്റ്റുമോര്‍ട്ടത്തിന് മെഡിക്കല്‍ ടീമിനെ രൂപീകരിച്ചു. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ടീം അംഗങ്ങളെ തീരുമാനിക്കും. ഇന്‍ക്വസ്റ്റ് നടപടികളും മെഡിക്കല്‍ ടീമിന്റെ സാന്നിധ്യത്തിലാകും നടത്തുക. നേരത്തെ പ്രത്യേക സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. അനന്യ താമസിക്കുന്ന ഫ്‌ലാറ്റില്‍ എത്തി പോലീസും ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നവരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. അനന്യയുടെ ചികിത്സാ രേഖകള്‍ സ്വകാര്യ ആശുപത്രിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.
അനന്യയ്‌ക്കൊപ്പം ഒരു സുഹ്യത്തും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇവര്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് ആത്മഹത്യ ചെയ്തത്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ നിന്ന് ആദ്യമായി നിമയസഭ തെരെഞ്ഞെടുപ്പില്‍ മത്സരരംഗത്ത് എത്തിയത് അനന്യയാണ്. വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിച്ചെങ്കിലും പിന്നീട് മത്സരരംഗത്ത് നിന്ന് പിന്‍മാറുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ റേഡിയോ ജോക്കികൂടിയായിരുന്നു അനന്യ.
കൊല്ലം പെരുമണ്‍ സ്വദേശിയാണ് അനന്യകുമാരി അലക്‌സ്.