TRENDING:

പ്രതിഷേധം ഭയന്ന് മേയർ നേരത്തെ ഓഫീസിലെത്തി; കഴിഞ്ഞ ദിവസം എത്തിയത് പിൻവാതിൽ വഴി പൊലീസ് അകമ്പടിയോടെ

Last Updated:

കഴിഞ്ഞ ദിവസം പൊലീസ് അകമ്പടിയോടെ പിൻവാതിലിലൂടെ പി.എയുടെ ഓഫീസ് വഴിയാണ് ചൊവ്വാഴ്ച മേയർ ഓഫീസിനകത്ത് പ്രവേശിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോർപറേഷനിൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഭയന്ന് മേയർ ആര്യ രാജേന്ദ്രൻ നേരത്തെ ഓഫീസിലെത്തി. നഗരസഭാ ഓഫീസിന് മുന്നിൽ
advertisement

പ്രതിഷേധങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ മേയർ ഓഫീസിലെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് അകമ്പടിയോടെ പിൻവാതിലിലൂടെയാണ് മേയർ ഓഫീസിലെത്തിയത്. പി.എയുടെ ഓഫീസ് വഴിയാണ് ചൊവ്വാഴ്ച മേയർ ഓഫീസിനകത്ത് പ്രവേശിച്ചത്.

അതേസമയം കത്ത് വിവാദത്തിൽ മൂന്നാം ദിവസവും നഗരസഭാ കാര്യാലയത്തിന് മുന്നിൽ ശക്തമായ പ്രതിഷേധം തുടരും. ബിജെപിയുടെയും കോൺഗ്രസിന്‍റെയും നേതൃത്വത്തിലാണ് പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരുടെ സത്യാഗ്രഹ സമരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കും.

കഴിഞ്ഞ ദിവസം നഗരസഭാ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ച ബിജെപി കൌൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. പ്രതിഷേധത്തിന് മുന്നോടിയായി മേയറുടെ ഓഫീസിന് മുന്നിൽ ബിജെപി കൊടി നാട്ടിയിരുന്നു.

advertisement

News Summary- Mayor Arya Rajendran came to the office early fearing the protest of the opposition in the corporation. In front of Municipal Office

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

The mayor reached the office before the protests started.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിഷേധം ഭയന്ന് മേയർ നേരത്തെ ഓഫീസിലെത്തി; കഴിഞ്ഞ ദിവസം എത്തിയത് പിൻവാതിൽ വഴി പൊലീസ് അകമ്പടിയോടെ
Open in App
Home
Video
Impact Shorts
Web Stories