TRENDING:

പാർക്കിങ്ങിനിടെ വാക്കുതർക്കം; മുഖത്തേക്ക് ചായ ഒഴിച്ച ആശുപത്രി ജീവക്കാരനെ കൈയേറ്റം ചെയ്ത് യുവതി

Last Updated:

സംഭവത്തിൽ കഴക്കൂട്ടം പൊലീസ് ഇരുകൂട്ടർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെ പാർക്കിങ് കോമ്പൗണ്ടിൽ ആശുപത്രി ജീവനക്കാരനും യുവതിയും തമ്മിൽ വാക്കുതർക്കവും കൈയേറ്റവും നടന്നതായി പരാതി. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിൽ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായും തുടർന്ന് യുവതി ജീവനക്കാരനെ കൈയേറ്റം ചെയ്തതായും പറയുന്നു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് ഇരുകൂട്ടർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

മേനംകുളം സ്വദേശിനിയായ യുവതി തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വാഹനം നിർത്തിയിട്ടു. ആശുപത്രിയിലേക്ക് വന്നതല്ലാത്തതിനാൽ വാഹനം അവിടെ പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് ജീവനക്കാരൻ യുവതിയോട് പറഞ്ഞു. വാഹനം പാർക്ക് ചെയ്തിട്ട് പോവുകയല്ലെന്നും കാന്റീനിൽ ചായ കുടിക്കാൻ വന്നതാണെന്നും യുവതി മറുപടി നൽകിയതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. ചായ കുടിക്കാൻ എത്തിയിരുന്ന ഒരു ആശുപത്രി ജീവനക്കാരനും തർക്കത്തിൽ ഇടപെട്ടതോടെ സംഭവം വഷളാവുകയായിരുന്നു.തുടർന്ന് ആശുപത്രി ജീവനക്കാരൻ തന്റെ മുഖത്തേക്ക് ചായ ഒഴിച്ചെന്നും അസഭ്യ൦ പറഞ്ഞെന്നും ചൂണ്ടിക്കാട്ടി യുവതി കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു.

advertisement

Also Read- Media One| മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താപ്രക്ഷേപണമന്ത്രാലയം വീണ്ടും നിർത്തിവെച്ചതെന്ത്?

എന്നാൽ യുവതിയും അമ്മയും ചേർന്ന് തങ്ങളെ കൈയേറ്റം ചെയ്‌തെന്നുമാണ് മറുഭാഗം പറയുന്നത്.ജീവനക്കാരന്റെ കൈയിലിരുന്ന ചായക്കപ്പ് അബദ്ധത്തിൽ യുവതിയുടെ ദേഹത്തേക്ക് വീണതാണെന്നും ഇവർ പറഞ്ഞു. പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ സംഭവസ്ഥലത്ത് വാക്കുതർക്കവും തുടർന്നുള്ള ഉന്തും തള്ളും നടന്നതായി കാണുന്നുണ്ട്. സംഭവത്തെ കുറിച്ച് ലഭ്യമാകുന്ന കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

advertisement

Dileep| ദിലീപിന് നിർണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് (Actress Attack Case) അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് (Dileep) അടക്കമുള്ളവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ (Kerala High Court). പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യത്തിലും ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് കേസ് പരിഗണിക്കുന്നത്.

ദിലീപിന്റെ സഹോദരന്‍ പി അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടിയന്തരമായി തീരുമാനമെടുക്കണം എന്നതാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം.

advertisement

Also Read- Viral| 'ഈ പരസ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെടുക'; പിതാവിന്റെ 40 വർഷം മുൻപുള്ള കടംവീട്ടാൻ മക്കളുടെ പരസ്യം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജാമ്യാപേക്ഷ വൈകുന്ന ഓരോ ദിവസവും ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്ന് ദിലീപും അറസ്റ്റിൽനിന്ന് സംരക്ഷണം ഉള്ളതിനാൽ ഓരോ ദിവസവും തെളിവുകൾ നശിപ്പിക്കുകയാണെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യപേക്ഷ തള്ളണമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് പ്രോസിക്യൂഷൻ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർക്കിങ്ങിനിടെ വാക്കുതർക്കം; മുഖത്തേക്ക് ചായ ഒഴിച്ച ആശുപത്രി ജീവക്കാരനെ കൈയേറ്റം ചെയ്ത് യുവതി
Open in App
Home
Video
Impact Shorts
Web Stories