Media One| മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താപ്രക്ഷേപണമന്ത്രാലയം വീണ്ടും നിർത്തിവെച്ചതെന്ത്?

Last Updated:

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് സംപ്രേഷണം നിർത്തിയ മീഡിയവൺ ടിവി വൈകുന്നേരത്തോടെ വീണ്ടും സംപ്രേഷണം ആരംഭിച്ചു. ഐ ആൻഡ് ബി മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി രണ്ട് ദിവസത്തേക്ക് സ്റ്റേ ചെയ്‌തതിനാലാണിത്. ഇനി ഈ കേസ് ബുധനാഴ്ച പരിഗണിക്കും.

media one
media one
അമൃത നായക് ദത്ത
ചാനലിന് പ്രവർത്തിക്കാൻ ആഭ്യന്തര മന്ത്രാലയത്തിൽ (Ministry of Home Affairs) നിന്ന് ആവശ്യമായ അനുമതിയില്ലെന്നും അതിനാൽ ചാനലിന് അനുവദിച്ച ലൈസൻസ് (licence) റദ്ദാക്കിയതായും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് (ഐ ആൻഡ് ബി) മന്ത്രാലയം (Information and Broadcasting (I&B) ministry) തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മലയാളം വാർത്താ ചാനലായ മീഡിയവൺ ടിവി (MediaOne TV ) സംപ്രേഷണം നിർത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് സംപ്രേഷണം നിർത്തിയ മീഡിയവൺ ടിവി വൈകുന്നേരത്തോടെ വീണ്ടും സംപ്രേഷണം ആരംഭിച്ചു. ഐ ആൻഡ് ബി മന്ത്രാലയത്തിന്റെ ഉത്തരവ് കേരള ഹൈക്കോടതി രണ്ട് ദിവസത്തേക്ക് സ്റ്റേ ചെയ്‌തതിനാലാണിത്. ഇനി ഈ കേസ് ബുധനാഴ്ച പരിഗണിക്കും.
advertisement
മാധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡിന് വാർത്താ സമകാലിക ടിവി ചാനലായ മീഡിയവൺ അപ്‌ലിങ്ക് ചെയ്യുന്നതിനും ഡൗൺലിങ്കുചെയ്യുന്നതിനും 2011 സെപ്റ്റംബർ 30നാണ് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അനുമതി നൽകിയത്. ഇതിന്റെ കാലാവധി 2021 സെപ്റ്റംബർ 29 വരെയായിരുന്നുവെന്നും മന്ത്രാലയത്തിന്റെ നോട്ടീസിൽ പറയുന്നു.
കമ്പനിക്കും അതിന്റെ ഡയറക്ടർമാർക്കും ടിവി ചാനലിനുള്ള അനുമതി നൽകുന്നതിനുള്ള സുരക്ഷാ ക്ലിയറൻസ് മുൻകൂർ വ്യവസ്ഥയോടെയാണ് നൽകിയിട്ടുള്ളതെന്ന് അപ്‌ലിങ്കിംഗ് മാർഗ്ഗനിർദ്ദേശങ്ങളുടെ 9.2ൽ പറയുന്നു. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, 2021 മെയ് 3-ന് സമർപ്പിച്ച അപേക്ഷയിൽ, 10 വർഷത്തേക്ക് കൂടി മന്ത്രാലയത്തിൽ നിന്നുള്ള അനുമതി പുതുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
advertisement
എന്നാൽ, ലൈസൻസ് പുതുക്കുന്നതിനുള്ള ചാനലിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് പോയതിന് ശേഷം, സുരക്ഷാ ക്ലിയറൻസ് നൽകുന്നത് നിരസിക്കുകയായിരുന്നു. ജനുവരി 5 ന് മന്ത്രാലയം ചാനലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എന്നാൽ സുരക്ഷ നിഷേധിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് കമ്പനി അറിയിച്ചു.
കമ്പനിയുടെ മറുപടി പരിശോധിച്ചതായി മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. എന്തുകൊണ്ടാണ് സുരക്ഷാ ക്ലിയറൻസ് നിരസിച്ചതെന്ന് ചാനലിന് മന്ത്രാലയം ഒരു മറുപടിയും നൽകിയിട്ടില്ലെങ്കിലും, ഇത് എംഎച്ച്എയുടെ സുരക്ഷാ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉത്തരവിൽ പറയുന്നു.
advertisement
“ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നിഷേധിച്ചതിനാൽ. ചാനലിനെ പ്രവർത്തിക്കാൻ അനുവദിക്കാനാവില്ല," മറ്റൊരു ഉത്തരവിൽ പറയുന്നു.
അപ്‌ലിങ്ക് ചെയ്യാനും ഡൗൺലിങ്കുചെയ്യാനുമുള്ള മാധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡിന് നൽകിയിരുന്ന അനുമതി ഉടനടി പിൻവലിക്കുന്നുവെന്നും അനുവദനീയമായ ചാനലുകളുടെ പട്ടികയിൽ നിന്ന് ഈ ചാനലിന്റെ പേരും നീക്കം ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന്റെ കാരണം തങ്ങളോട് വ്യക്തമാക്കിയിട്ടില്ലെന്ന് ചാനല്‍ വൃത്തങ്ങൾ News18.com-നോട് പറഞ്ഞു.
advertisement
എംഎച്ച്‌എയുടെ സുരക്ഷാ ക്ലിയറൻസ് നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാത്തതിനാൽ, തങ്ങളുടെ ഭാഗം കേൾക്കാൻ അവസരം നൽകാതെ ലൈസൻസ് റദ്ദാക്കുന്ന ഉത്തരവ് ഉണ്ടാകരുതെന്നും ചാനൽ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ചാനലോ ഹർജിക്കാരനോ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും ഹർജിയിൽ പറഞ്ഞു.
സംപ്രേഷണം തടയുന്നത് ഇതാദ്യമല്ല
മീഡിയവൺ സംപ്രേഷണം നിർത്തുന്നത് ഇതാദ്യമല്ല. 2020 മാർച്ചിൽ, മീഡിയവൺ ടിവിയെയും ഏഷ്യാനെറ്റ് ന്യൂസിനെയും ഡൽഹി കലാപത്തിന്റെ 'പക്ഷപാതപരമായ' കവറേജിന്റെ പേരുപറഞ്ഞ്, 1994 ലെ കേബിൾ ടിവി നെറ്റ്‌വർക്ക് നിയമങ്ങളുടെ റൂൾ 6 (1)(സി) ലംഘിച്ചതിന്റെ പേരിൽ I&B മന്ത്രാലയം 48 മണിക്കൂർ വിലക്കേർപ്പെടുത്തി.
advertisement
“മതങ്ങൾക്കോ ​​സമുദായങ്ങൾക്കോ ​​എതിരായ ആക്രമണങ്ങളോ ദൃശ്യങ്ങളോ മതഗ്രൂപ്പുകളെ അവഹേളിക്കുന്നതോ വർഗീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതോ ആയ വാക്കുകളോ ഉൾക്കൊള്ളുന്ന ഒരു പരിപാടിയും കേബിൾ സർവീസുകളിൽ നടത്താൻ പാടില്ല” എന്ന് നിയമം പറയുന്നു.
എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചാനലുകൾ വീണ്ടും സംപ്രേഷണം പുനരാരംഭിച്ചു. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിന് അത്യന്താപേക്ഷിതമാണെന്ന് മുൻ ഐ ആൻഡ് ബി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞെങ്കിലും എന്നാൽ, തന്റെ അനുവാദമില്ലാതെ എങ്ങനെയാണ് ചാനലുകൾ സംപ്രേഷണം നിർത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Media One| മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താപ്രക്ഷേപണമന്ത്രാലയം വീണ്ടും നിർത്തിവെച്ചതെന്ത്?
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement