Viral| 'ഈ പരസ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെടുക'; പിതാവിന്റെ 40 വർഷം മുൻപുള്ള കടംവീട്ടാൻ മക്കളുടെ പരസ്യം

Last Updated:

വർഷങ്ങൾക്കു ശേഷം പ്രവാസ ജീവിതം മതിയാക്കി അബ്ദുള്ള നാട്ടിലെത്തി. വിശ്രമ ജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെക്കുറിച്ച് അബ്ദുള്ള മക്കളോടു പറഞ്ഞു.

തിരുവനന്തപുരം: നാൽപത് വർഷംമുൻപ് ഗൾഫിൽ ജോലി നഷ്ടപ്പെട്ട് നട്ടംതിരിയുമ്പോൾ പിതാവിനുകിട്ടിയ സഹായത്തിന്റെ കടംവീട്ടാൻ പത്രപ്പരസ്യം നൽകി മക്കൾ. പരസ്യം സോഷ്യല്‍‌ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പെരുമാതുറ മാടൻവിള പുളിമൂട് ഹൗസിൽ അബ്ദുള്ള ജീവിത മാർഗം തേടി 1980 കളിൽ ഗൾഫിലെത്തിയതാണ്. ജോലി തിരയുന്നതിനിടെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. ഏറെ അലഞ്ഞിട്ടും ജോലി ലഭിച്ചില്ല. കൈവശമുള്ള പണവും തീർന്നു. അപ്പോഴാണ് ഒപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി ലൂയിസ് കൈവശമുണ്ടായിരുന്ന ചെറിയ തുക നൽകി സഹായിച്ചത്. ഈ പണം ഉപയോഗിച്ചു ജോലി അന്വേഷിക്കുന്നതിനിടെ അബ്ദുള്ളയ്ക്കു ഒരു ക്വാറിയിൽ ജോലി ലഭിച്ചു. തൊഴിൽ സംബന്ധമായി മാറിത്താമസിക്കേണ്ടി വന്നതോടെ ലൂയിസ് ഉൾപ്പെടെ സുഹൃത്തുക്കളുമായുള്ള ബന്ധം മുറിഞ്ഞു.
advertisement
വർഷങ്ങൾക്കു ശേഷം പ്രവാസ ജീവിതം മതിയാക്കി അബ്ദുള്ള നാട്ടിലെത്തി. വിശ്രമ ജീവിതം നയിക്കുന്നതിനിടെ പഴയ കടത്തെക്കുറിച്ച് അബ്ദുള്ള മക്കളോടു പറഞ്ഞു. എവിടെയാണെങ്കിലും ലൂയിസിനെ നേരിട്ടു കണ്ടു കടം വീട്ടണമെന്ന ആഗ്രഹവും അറിയിച്ചു. പരിചയക്കാർ പലരോടും തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നു പത്രത്തിൽ പരസ്യം നൽകി. എന്നിട്ടും ലൂയിസിനെ കണ്ടെത്താനായില്ല.
advertisement
വിഷമാവസ്ഥയിൽ താങ്ങായ സ്നേഹിതനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുള്ള കഴിഞ്ഞ 23 ന് 83ാം വയസിൽ മരിച്ചു. എങ്ങനെയും ആ കടം വീട്ടണമെന്ന് അന്ത്യാഭിലാഷമായി പിതാവ് അറിയിച്ചെന്നും നാസറിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
advertisement
ഇപ്പോഴത്തെ മൂല്യമനുസരിച്ച് 22,000 രൂപയേ നൽകാനുളളൂവെങ്കിലും ബാപ്പയുടെ ആഗ്രഹത്തിന് അതിലും എത്രയോ മടങ്ങ് മൂല്യമുണ്ടെന്ന് അബ്ദുള്ളയുടെ കുടുംബത്തിന് അറിയാം. നാസർ ഉൾപ്പെടെ 7 മക്കളാണുള്ളത്. ലൂയിസിനെയോ സഹോദരൻ ബേബിയെയോ കണ്ടെത്താനായി വീണ്ടും പത്രത്തിൽ പരസ്യം നൽകിയിരിക്കുകയാണ് നാസർ. ഫോൺ 7736662120.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral| 'ഈ പരസ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെടുക'; പിതാവിന്റെ 40 വർഷം മുൻപുള്ള കടംവീട്ടാൻ മക്കളുടെ പരസ്യം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement