ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് സംഘർഷം ഉണ്ടായത്. വിവാഹസദ്യക്കിടയില്‍ തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
Also Read-കല്യാണസദ്യയിൽ രണ്ടാമത്തെ പപ്പടത്തിന് തർക്കം; കൂട്ടത്തല്ലിൽ മൂന്ന് പേര്‍ക്ക് പരിക്ക്
കൂട്ടത്തല്ലിൽ മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്. വാക്കുതർക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു.കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു.
advertisement
Also Read-ഇതെന്താ ഈ 'പപ്പടം' ഇത്ര ചർച്ച ചെയ്യാൻ ? സോഷ്യൽ മീഡിയയിൽ ട്രോളുകളും ചർച്ചയും
മാര്‍ബിളിന്റെ 12 മേശകള്‍, 25-ഓളം കസേരകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും ഒത്തുതീര്‍പ്പായെന്നും ഓഡിറ്റോറിയം ഉടമകളുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Also Read-ആരോടും അടി കൂടേണ്ട; പപ്പടം വീട്ടിൽ തന്നെ ഉണ്ടാക്കാം
അതേസമയം ട്രോളുകളും കമൻറുകളുംകൊണ്ട് വൈറലായ പപ്പടത്തല്ല് സോഷ്യൽ മീഡിയില്‍ എങ്ങും നിറയുകയാണ്. പപ്പടത്തിന് വേണ്ടി നടന്ന കൂട്ടത്തല്ലിനെ 'പപ്പട ലഹള'യെന്നാണ് ട്രോളന്മാർ വിശേഷിപ്പിച്ചിരിക്കുന്നത്.
