ഇതെന്താ ഈ 'പപ്പടം' ഇത്ര ചർച്ച ചെയ്യാൻ ? സോഷ്യൽ മീഡിയയിൽ ട്രോളുകളും ചർച്ചയും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആലപ്പുഴയിൽ പപ്പടത്തിന് വേണ്ടി നടന്ന കൂട്ടത്തല്ലിനെ 'പപ്പട ലഹള'യെന്നാണ് ട്രോളന്മാർ വിശേഷിപ്പിച്ചിരിക്കുന്നത്
ആലപ്പുഴയില്‍ പപ്പടം നല്‍കാത്തതിനെ തുടർന്നുണ്ടായ തര്‍ക്കവും സംഘർഷം വാർത്തയായിതിന് പിന്നാലെ പപ്പടം സോഷ്യൽ മീഡിയയിൽ ട്രോളുകളിലും ചർച്ചകളിലും ഇടം പിടിച്ചിരിക്കുകയാണ്. 'പപ്പട ലഹള'യെയും സദ്യകളിലെ പപ്പടത്തിന്റെ ലഭ്യതയെക്കുറിച്ചുമാണ് ചര്‍ച്ചയും ട്രോളുകളും. കൂടാതെ സംഘർഷം ആലപ്പുഴയിലാണെന്നറിഞ്ഞ ട്രോളന്മാർ കൊല്ലത്തെയും ട്രോളുകളിലെത്തിക്കുന്നുണ്ട്.
ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സദ്യകളിൽ പ്രധാന ആകർഷണം പായസം ആണെന്നും എന്നാൽ പായസം ആസ്വദിച്ച് കഴിക്കാന്‍ പപ്പടം രണ്ടാമത് ലഭ്യമല്ലാത്തതിനാൽ കഴിഞ്ഞിട്ടില്ലെന്ന് വരെ സദ്യയിലെ പപ്പടത്തിന്റെ അനിവാര്യതയെക്കുറിച്ച് ജിനേഷ് പിഎസ് ഫേസ്ബുക്കിൽ പങ്കുവെക്കുന്നു.
അതേസമയം സദ്യകളിൽ അൺലിമിറ്റഡ് സപ്ലൈ ഓഫ് പപ്പടം ഒരു നിയമമാക്കണമെന്ന് വരെ ആവശ്യപ്പെട്ട് വരെ ഫേസ്ബുക്കിൽ പോസ്റ്റെത്തി.

advertisement
സോഷ്യൽ മീഡിയയിൽ പപ്പട ചർച്ചയുമായി പ്രത്യക്ഷപ്പെട്ട് ചില കുറിപ്പുകൾ
നോൺ വെജ് ഇല്ലാത്ത സദ്യകളിലെ ഏറ്റവും പ്രധാന ആകർഷണം പായസമാണ് എന്നാണ് എൻറെ അഭിപ്രായം. എന്നാൽ പായസം ആസ്വദിച്ച് കഴിക്കാൻ പറ്റാത്ത സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. കാരണം ചില സ്ഥലങ്ങളിലെ സദ്യകളിൽ പപ്പടം രണ്ടാമത് ലഭ്യമല്ല എന്നത് തന്നെ.
ഇലയിൽ ഒന്നോ രണ്ടോ പപ്പടം പൊടിച്ചിട്ട്, അതിൽ തന്നെ പഴം ഞെരടി കുഴച്ചു ചേർത്ത്, അതിലേക്ക് പായസം ഒഴിച്ച് കൈകൊണ്ട് കോരി കഴിക്കുമ്പോൾ... ആഹാ... പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്. ശർക്കര പായസം അടയാണെങ്കിൽ അതിഗംഭീരം. ഇനി പരിപ്പ് ആണെങ്കിലും മോശമല്ല.
advertisement
ശേഷം ഒരു തവി പാൽപ്പായസവും ഇലയിൽ വിളമ്പി കഴിച്ച്, ലേശം മോരും കുടിച്ചാൽ ഉഷാർ. ഒരു കൈ രസം കൂടി കുടിക്കാൻ കിട്ടിയാൽ നിർവൃതിയടയും.
Also Read- കല്യാണസദ്യയിൽ രണ്ടാമത്തെ പപ്പടത്തിന് തർക്കം; കൂട്ടത്തല്ലിൽ മൂന്ന് പേര്‍ക്ക് പരിക്ക്
പക്ഷേ പ്രധാന പ്രശ്നം പലപ്പോഴും രണ്ടാമത് പപ്പടം കിട്ടില്ല എന്നതാണ്.
പരിപ്പും നെയ്യും പപ്പടവും കൂട്ടി ആദ്യം ഒരു പിടി പിടിച്ചാൽ അവസാനം പായസത്തിന് പപ്പടം കാണില്ല. പരിപ്പും നെയ്യും കാണുമ്പോൾ പപ്പടം പൊടിച്ചു ചേർക്കാൻ തോന്നുകയും ചെയ്യും. ഈ പ്രലോഭനത്തെ അതിജീവിച്ചെങ്കിൽ മാത്രമേ പായസത്തിന് പപ്പടം കാണൂ.
advertisement
ചില സ്ഥലങ്ങളിൽ ബോളി ഒരു ആശ്വാസമാണ്. ബോളിയുമായി താരതമ്യം ചെയ്താലും പപ്പടത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും. അവിടെയാണ് ഈ പ്രശ്നം. അവസാനം പായസത്തിന് പപ്പടം ഇല്ലെങ്കിൽ സദ്യയുടെ ഗും തന്നെ പോയി.
1. സദ്യകളിൽ അൺലിമിറ്റഡ് സപ്ലൈ ഓഫ് പപ്പടം ഒരു നിയമമാക്കുക. ആവശ്യത്തിന് പപ്പടം സൂക്ഷിക്കാതിരിക്കുകയോ ആവശ്യപ്പെടുമ്പോൾ നിഷേധിക്കുകയോ ചെയ്താൽ മനുഷ്യാവകാശ ലംഘനമായി കണക്കാക്കി കേസെടുക്കാൻ കഴിയണം.
advertisement
2. അല്ലെങ്കിൽ ഒരാൾക്ക് ഒരു പപ്പടമേ കിട്ടൂ എന്ന് OR പരമാവധി ആവശ്യപ്പെടാവുന്ന പപ്പടങ്ങളുടെ എണ്ണം ക്ഷണക്കത്തിൽ തന്നെ പ്രത്യേകം രേഖപ്പെടുത്തുക. അതും നിയമമാക്കുക. കൂടുതൽ പപ്പടം ആവശ്യപ്പെടുന്ന വ്യക്തികളെ സമാധാനപരമായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം.
3. അതുമല്ലെങ്കിൽ എക്സ്ട്രാ പപ്പടം വേണ്ടവർക്ക് മാത്രമായിട്ട് പ്രത്യേക സദ്യാലയ മേഖല നിശ്ചയിച്ച് അവിടെ മാത്രം വിളമ്പുക.
advertisement
അതുപോലെ പപ്പടം ഇഷ്ടമില്ലാത്തവർക്കും പ്രത്യേക മേഖല നിശ്ചയിക്കാവുന്നതാണ്. വെറുതെ വിളമ്പി വച്ചിട്ട് വേസ്റ്റാക്കരുതല്ലോ.
4. ഇത്തരത്തിൽ ഏതെങ്കിലുമൊരു നിയമം പ്രാബല്യത്തിൽ വരുന്നതുവരെ സദ്യകളിൽ പപ്പടത്തിന് സ്‌റ്റേ ഏർപ്പെടുത്തുക. അനധികൃതമായി വിളമ്പുന്ന പപ്പടം പിടിച്ചെടുത്ത് പൊടിച്ചു കളയുക.
ക്രമസമാധാനമാണ് എല്ലാത്തിലും വലുത്. അതിലും പ്രധാനമാണ് മൂക്കിന്റെ പാലം. അതിങ്ങനെ പപ്പടം പോലെ പൊടിയുന്നത് നോക്കി നിൽക്കാൻ ഈ സർക്കാരിന് കഴിയുമെന്ന് തോന്നുന്നില്ല. So hope for a long lasting solution
advertisement
തിരുവനന്തപുരത്തെ ചില ഹോട്ടലുകളിൽ ഊണിനു പപ്പടം തരില്ല.
അതിൻ്റെ പേരിൽ മാത്രം ചില ഹോട്ടലുകളോട് ഞാൻ പിണക്കമാണ്.
തൈക്കാട്ട് ഹോംലി മീൽസ് എന്നൊക്കെ എഴുതി വച്ച കടയിൽ നിന്ന് ഊണിനൊപ്പം പപ്പടം ചോദിച്ചപ്പോൾ അവിടുത്തെ ചേച്ചി പറയുകയാണ്, പപ്പടം ബിരിയാണിക്ക് ഒപ്പമേ കൊടുക്കുന്ന്.
അതിൽ പിന്നെ അവിടേക്കും ഞാൻ പോയിട്ടില്ല.
വടകരയിൽ ഒരു സുഹൃത്തിൻ്റെ തറവാട്ടിൽ ചെന്നപ്പോൾ ഊണിന് പപ്പടമൊഴികെ നാനാതരം കൂട്ടാൻസ്. പപ്പടപ്പാത്രം എടുത്തു വയ്ക്കാൻ മറന്നാതാകാനേ വഴിയുള്ളൂ എന്ന് കരുതി, ഞാൻ ഓർമിപ്പിച്ചു.
അവിടുത്തെ ഏട്ടൻ മാന്യനായിരുന്നു.ഇന്ന് ഒന്ന് അഡ്ജസ്റ്റ് ചെയ്യണം, അടുത്ത പ്രവശ്യം വരുമ്പോൾ മറക്കാതെ കരുതാമെന്ന് അദ്ദേഹം വാക്കു തന്നു. 2009 സെപ്റ്റംബർ 11 നുശേഷമാണ് ഞാനൊരു പപ്പട പ്രിയനായത്. 2022 ജൂലൈ 23 മുതൽ പലതും ഉപേക്ഷിച്ച കൂട്ടത്തിൽ ഞാൻ പപ്പടവും ഉപേക്ഷിച്ചു.
പപ്പടത്തിനായി കൂട്ടത്തല്ല് നടന്നത് ആലപ്പുഴയിലാണെങ്കിലും കൊല്ലം ജില്ലയാണ് ട്രോളുകളിൽ നിറയുന്നത്. സംഭവം നടന്നത് കൊല്ലം ജില്ലയിലല്ലെന്നതാണ് ട്രോളുകള്‍ എത്താനുള്ള കാരണം. ഇതിൽ കൊല്ലം ജില്ലാക്കാർ വരെ ട്രോളുമായി രംഗത്തെത്തിയിട്ടുണ്ട്.

ആലപ്പുഴയിൽ പപ്പടത്തിന് വേണ്ടി നടന്ന കൂട്ടത്തല്ലിനെ 'പപ്പട ലഹള'യെന്നാണ് ട്രോളന്മാർ വിശേഷിപ്പിച്ചിരിക്കുന്നത്. ഏതായാലും പപ്പടവും പപ്പടത്തിനുവേണ്ടിയുള്ള കൂട്ടതല്ലും സോഷ്യൽ മീഡിയയിൽ ചർച്ച തുടർന്നുകൊണ്ടേയിരിക്കുന്നു.
കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ആലപ്പുഴ ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ മൂന്നു പേർക്ക് പരിക്കേറ്റു. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെയാണ് സംഘർഷമുണ്ടായത്. വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത് പപ്പടം നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കമായി.
വാക്കുതർക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. ഇന്നലെ രണ്ടുമണിക്ക് നടന്ന സംഭവത്തിൽ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. കരീലകുളങ്ങര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 29, 2022 7:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതെന്താ ഈ 'പപ്പടം' ഇത്ര ചർച്ച ചെയ്യാൻ ? സോഷ്യൽ മീഡിയയിൽ ട്രോളുകളും ചർച്ചയും