ആരോടും അടി കൂടേണ്ട; പപ്പടം വീട്ടിൽ തന്നെ ഉണ്ടാക്കാം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സദ്യ കഴിക്കുമ്പോൾ മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം
ഉച്ചയ്ക്ക് ചോറുണ്ണുമ്പോഴും ഒരു നല്ല സദ്യ കഴിക്കുമ്പോഴും മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം. പപ്പടം വീട്ടിലുണ്ടാക്കുന്നവർ കുറവായതിനാൽ ഒട്ടുമിക്കവരും കടയിൽ നിന്ന് പപ്പടം വാങ്ങുന്നവരാകും. ചെറിയ പാക്കറ്റിലും വലിയ പാക്കറ്റുകളിലുമായി വിപണിയിൽ ലഭിക്കുന്ന പപ്പടം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
എന്നാല്‍ പപ്പടം വീട്ടിൽ ഉണ്ടാക്കി ഒന്നു പരീക്ഷിച്ചാലോ? അല്‍പ്പം സമയമുണ്ടെങ്കില്‍ രുചികരമായ പപ്പടം നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്.
പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ
ഉഴുന്ന് പരിപ്പ്- 1 കിലോ
അപ്പക്കാരം - 35 ഗ്രാം
പെരുംകായം- 1 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക. വെള്ളം കുറച്ച് ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക. കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത് 7 സെ.മി വ്യാസത്തില്‍ പരത്തിയെടുക്കുക. പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിട്ട് വായുസഞ്ചാരമില്ലാത്തിടത്ത് സൂക്ഷിക്കുക.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 29, 2022 5:20 PM IST