ഓടിട്ട കെട്ടിടമായത് കൊണ്ട് മേല്‍ക്കൂരയിലെ മരത്തടി കത്തിയതാണ് തീയണക്കല്‍ ദീര്‍ഘിപ്പിച്ചത്. സമീപത്തെ പഴയ ട്രഷറി ഓഫീസിനും തീ പിടുത്തത്തില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.
വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടുത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് തീപിടുത്തമുണ്ടായ സ്ഥലത്തെത്തിയ എംഎല്‍എമാരായ കെ.കെ. രമയും ഇ കെ വിജയനും അന്വേഷണം ആവശ്യപ്പെട്ടു.
നാല് മണിക്കൂര്‍ പരിശ്രമത്തിലാണ് തീയണച്ചത്. താലൂക്ക് ഓഫീസിന് പുറമെ സമീപത്തെ പഴയ ട്രഷറി കെട്ടിടത്തിലും അഗ്നിബാധയുണ്ടായി. തീയണച്ചെങ്കിലും തീപിടുത്തത്തിന്റെ കാരണം ഏറെ ദുരൂഹമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സമീപ ഓഫീസുകളിലും ചെറിയ തീപിടുത്തമുണ്ടായിട്ടുണ്ട്. ഈ സഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
advertisement
ഫയലുകള്‍ പകുതിയിലേറെയും കത്തിയിട്ടുണ്ട്. കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഇ കെ വിജയന്‍ എംഎല്‍എ കുഴഞ്ഞുവീണു. എംഎല്‍എയെ വടകരയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. രാവിലെ തിരുവനന്തപുരത്ത് നിന്ന് എത്തിയ ഇ.കെ. വിജയന്‍ തീപിടുത്തവിവരമറിഞ്ഞ് താലൂക്ക് ഓഫീസിലെത്തുകയായിരുന്നു.
