PG doctors' strike | മന്ത്രിയുമായി ചർച്ചയ്ക്കെത്തിയ ഡോക്ടറെ സെക്രട്ടറിയേറ്റിൽ അപമാനിച്ചതിന് ഡ്രൈവർക്കെതിരേ കേസെടുത്തു
- Published by:user_57
- news18-malayalam
Last Updated:
KMPGA അസോസിയേഷൻ പ്രസിഡന്റ് ഡോ. അജിത്രയുടെ പരാതിയിലാണ് കന്റോൺമെന്റ് പോലീസ് കേസ് രജിസറ്റർ ചെയ്തത്
സെക്രട്ടറിയേറ്റിൽ വെച്ച് അധിക്ഷേപിക്കപ്പെട്ടെന്ന പി.ജി. ഡോക്ടർമാരുടെ സംഘടനാ (Association of PG Doctors) നേതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. KMPGA അസോസിയേഷൻ പ്രസിഡന്റ് ഡോ. അജിത്രയുടെ പരാതിയിലാണ് കന്റോൺമെന്റ് പോലീസ് കേസ് രജിസറ്റർ ചെയ്തത്. കണ്ടാലറിയാവുന്ന ആൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ ചർച്ചക്കെത്തിയപ്പോൾ ഐ.ടി. സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഡ്രൈവർ അധിക്ഷേപിച്ചെന്നായിരുന്നു ഡോ: അജിത്രയുടെ പരാതി.
സംഭവത്തെ തുടർന്ന് KMPGA സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിത്ര സെക്രട്ടേറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ആശ തോമസ് ചർച്ചയ്ക്ക് വിളിച്ചത് പ്രകാരമാണ് പി ജി ഡോക്ടർമാരുടെ പ്രതിനിധികൾ ചർച്ചയ്ക്കായി സെക്രട്ടേറിയേറ്റിൽ എത്തിയത്. ചർച്ച വൈകിയതിനാൽ പുറത്തെ കസേരയിൽ അജിത്ര അക്കമുള്ളവർ ഇരുന്നു. അപ്പേഴാണ് സെക്രട്ടേറിയേറ്റ് ജീവനക്കാരിൽ ഒരാൾ എത്തി അധിക്ഷേപിച്ചത്. സ്ത്രീകൾ കസേരയിൽ കാല് ഉയർത്തി ഇരിക്കാൻ പാടിലെന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥന്റെ അധിക്ഷേപം.
advertisement
സ്ത്രീകൾ പിന്നെ എങ്ങനെ ഇരിക്കണമെന്ന മറു ചോദ്യത്തിന്, വസ്ത്രമില്ലാതെ ഇരിക്കാനായിരുന്നു മറുപടി പറഞ്ഞതെന്ന് KMPGA സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിത്ര പറഞ്ഞു. ഇതേ തുടർന്ന് KMPGA സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോക്ടർ അജിത്ര സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കണ്ടോൻമെന്റ് വനിത പൊലീസ് സ്റ്റേഷനിൽ പി.ജി. ഡോക്ടർമാർ പരാതി നൽകി.
പി.ജി. ഡോക്ടർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം മുന്നോട്ടുപോവുകയാണ്. സ്റ്റൈപ്പന്റ് വർധന സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ പരിഗണിക്കാമെന്നും മെഡിക്കൽ കോളേജുകളിൽ അധികമുള്ള സീനിയർ റെസിഡന്റ്‌സുമാരെ ഒഴിവാക്കി കൂടുതൽ ജൂനിയർ റെസിഡന്റുമാരെ നിയമിക്കാം എന്നുമായിരുന്നും ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. ഇവ തൃപ്തികരമല്ലെന്നാണ് പിജി ഡോക്ടർമാരുടെ നിലപാട്. സ്റ്റൈപെൻഡ് വർധനയിൽ കുടുതൽ വ്യക്തതവേണമെന്നും പിജി ഡോക്ടർമാർ ആവശ്യപ്പെട്ടു.
advertisement
എന്നാൽ പിജി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചർച്ചയിൽ ഉറപ്പ് നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു . റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ ഒരു സമിതിയെ നിയോഗിക്കും. സംഘടനാ പ്രതിനിധികള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമിതി രൂപീകരിക്കും.
സ്റ്റൈപെന്‍ഡ് 4 ശതമാനം വര്‍ധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. വീണ്ടും ധനകാര്യ വകുപ്പ് മന്ത്രിയോട് സംസാരിക്കും.
advertisement
ഒന്നാം വര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് അവര്‍ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 17, 2021 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PG doctors' strike | മന്ത്രിയുമായി ചർച്ചയ്ക്കെത്തിയ ഡോക്ടറെ സെക്രട്ടറിയേറ്റിൽ അപമാനിച്ചതിന് ഡ്രൈവർക്കെതിരേ കേസെടുത്തു









