ഫിറോസ് കുന്നംപറമ്പിൽ, രാഷ്ട്രീയത്തിൽ ഇറങ്ങുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. കെ ടി ജലീലിന് എതിരെ തവനൂരിലോ ഗുരുവായൂരിലോ ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കും എന്നായിരുന്നു പ്രചാരണം. എന്നാൽ മത്സരിക്കാൻ ഇല്ലെന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഫിറോസ്.
You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]
advertisement
തന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയുണ്ടെന്നും അവരുടെ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും ഫിറോസ് പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനം തുടരാനാണ് താല്പര്യമെന്നും എം എൽ എ ആയാൽ അതിനെല്ലാം തടസം നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹ വിവാഹം ഉൾപ്പെടെ നിരവധി കാര്യങ്ങൾക്കായുള്ള പ്രവർത്തനം തുടരുകയാണ്. ഒട്ടനവധി കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും അതുകൊണ്ടു തന്നെ രാഷ്ട്രീട്രീയത്തിൽ ഇറങ്ങാനോ മത്സരിക്കാനോ ഇല്ലെന്നാണ് ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.