മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുട്ടികളിൽ ഒരാളുടെ കാൻസർ രോഗത്തിന്റെ ചികിത്സയ്ക്കായാണ് ഇവർ കൊച്ചിയിലെത്തിയത്. രണ്ട് മാസം മുമ്പാണ് ഇവർ എറണാകുളത്ത് എത്തിയതെന്നാണ് വിവരം.
എറണാകുളത്തെ ലൂർദ്, ആസ്റ്റർ മെഡിസിറ്റി ആശുപത്രികൾക്ക് സമീപത്താണ് താമസിച്ചിരുന്നത്. രണ്ട് ദിവസമായി ആരെയും പുറത്തുകാണാത്തതോടെ വീട്ടുടമയുടെ ബന്ധു എത്തി നടത്തിയ പരിശോധനയിലാണ് അഞ്ച് പേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
advertisement
തിരുവനന്തപുരത്ത് ഉള്ളൂരിലും സമാനമായ മരണം റിപ്പോർട്ട് ചെയ്തു. ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രഘുനാഥന്‍, ഭാര്യ പുഷ്പ എന്നിവരാണ് മരിച്ചത്. പുഷ്പയുടെ മൃതദേഹം നിലത്തും രഘുനാഥനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
