TRENDING:

രാമനാട്ടുകര അപകടത്തിന് കാരണം അമിത വേഗതയെന്ന് പൊലീസ്; മരിച്ച അഞ്ച് പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തൽ

Last Updated:

മോട്ടോർ വാഹന വകുപ്പും അമിത വേഗതയാണ് അപകട കാരണമെന്ന്  കണ്ടെത്തിയിട്ടുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിന് കാരണമായത് കള്ളക്കടത്ത് സ്വർണത്തിനു വേണ്ടി പാഞ്ഞുണ്ടായ അമിത വേഗത മൂലമാണെന്ന് പൊലീസ് കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പും അമിത വേഗതയാണ് അപകട കാരണമെന്ന്  കണ്ടെത്തിയിട്ടുള്ളത്. കൊടുവള്ളി സ്വദേശികളായ സ്വർണ കടത്ത് സംഘത്തിന് പിന്നാലെ  ചെർപ്പുളശ്ശേരി സ്വദേശികളായ അപകടത്തിൽപ്പെട്ട അഞ്ചംഗ സംഘം കരിപ്പൂർ എയർപോർട്ടിൽ നിന്നും അപകടം നടന്ന പുലർച്ചെ പിന്തുടർന്നു.
അപകടത്തിൽപെട്ട വാഹനം
അപകടത്തിൽപെട്ട വാഹനം
advertisement

എന്നാൽ രാമനാട്ടുകരയിൽ എത്തിയപ്പോൾ കൊടുവള്ളി സ്വദേശികൾക്കായി വിദേശത്ത് നിന്നും എത്തിച്ച സ്വർണ്ണം എയർപോർട്ടിൽ കസ്റ്റംസ് പിടിച്ചതായി ചെർപ്പുളശ്ശേരി സംഘത്തിന് വിവരം ലഭിച്ചു. ഇതോടെ രാമനാട്ടുകരയിൽ നിന്നും വാഹനവുമായി തിരിച്ച് വീണ്ടും എയർ പോർട്ടിലേക്ക് അമിത വേഗതയിൽ മടങ്ങും വഴിയായിരുന്നു അപകടം.

അമിത വേഗതയിൽ പോയ ബോലേറോ പുളിച്ചോടിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട് പലതവണ മറിഞ്ഞ ശേഷമാണ് തമിഴ് നാട്ടിൽ നിന്നും സിമന്റുമായി എത്തിയ ലോറിയിൽ ഇടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ലോറി ഇലട്രിക്ക് പോസ്റ്റിൽ ഇടിക്കുക ആയിരുന്നു. വാഹനം മറിഞ്ഞത് മൂലമുണ്ടായ ക്ഷതമേറ്റാണ് അഞ്ച് പേരും മരിച്ചത്.

advertisement

You may also like:കുമളിയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരുഹത; കുട്ടി പീഡനത്തിനിരയെന്ന് റിപ്പോർട്ട്

അപകടം സംഭവിച്ച വാഹനത്തിൽ നിന്നും മദ്യകുപ്പികൾ പൊലീസ് കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ട റിപ്പോർട്ടിലും അഞ്ച് പേർ മദ്യപിച്ചിരുന്നതായിട്ടാണ് കണ്ടെത്തൽ. കൂടുതൽ പരിശോധനയ്ക്കായി മരിച്ചവരുടെ അന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

You may also like:യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവം; സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയ കേസെടുത്തു

advertisement

ഇതിനിടയിൽ മരമടത്തവർക്ക് ഒപ്പം കള്ളക്കടത്ത് സംഘത്തിൽ 10 പേർ കൂടി ഉൾപ്പെട്ടിരുന്നതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എട്ട് പേർ കോണ്ടോട്ടി പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. അപകടം അന്വേഷിക്കുന്ന ഫറോക്ക് പൊലീസ് ചോദ്യം ചെയ്യലിനായി പിടികൂടിയ എട്ടുപേരെ വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രി കോണ്ടോട്ടി പൊലീസിന് കൈമാറുകയായിരുന്നു.

സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരെയും, ഒരു വാഹനവും ഇനിയും കണ്ടെത്തുവാൻ ഉണ്ട്. ഇവരെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരവും ലഭിച്ചിട്ടുണ്ട്. സ്വർണ്ണ തട്ടിയെടുക്കുവാൻ എത്തിയ സംഘത്തിലെ കസ്റ്റഡിയിലുളള എട്ടു പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊള്ളയടിക്കാൻ സംഘം ചേരുകയും, അസൂത്രണം നടത്തുകയും ചെയ്തു എന്ന കുറ്റമാണ് ഇവർക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

advertisement

ചെർപ്പുളശ്ശേരി വല്ലപ്പുഴ മലയൊരിക്കൽ സുഹൈൽ (24), നെല്ലായ നായരമംഗലൂർ ചെരാലിൽ ഫസൽ  (24), കുളുക്കാട്ടൂർ വലിയില്ലാത്തൊടി മുസ്തഫ (26), വല്ലപ്പുഴ കടകശ്ശേരി വളപ്പിൽ ഷാനിദ്(32),വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസ്സൻ (35), മുളയൻകാവ് തൃത്താല മടക്കൽ മുഹമ്മദ് ഫയാസ് (29), മുളയൻകാവ് തൃത്താല മടക്കൽ മുബഷിർ (27), മുളയൻകാവ് പെരുംപറത്തൊടി സലിം (29) എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുക.

ഒപ്പം ഉള്ള രണ്ടു പേർക്കും, വാഹനം കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാമനാട്ടുകര അപകടത്തിന് കാരണം അമിത വേഗതയെന്ന് പൊലീസ്; മരിച്ച അഞ്ച് പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തൽ
Open in App
Home
Video
Impact Shorts
Web Stories