കുമളിയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരുഹത; കുട്ടി പീഡനത്തിനിരയെന്ന് റിപ്പോർട്ട്

Last Updated:

കഴിഞ്ഞ നവംബർ ഏഴിനാണ് രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയെ കുമളിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇടുക്കി: കുമളിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇക്കഴിഞ്ഞ നവംബർ മാസത്തിൽ നടന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംസ്ഥാന ഇന്‍റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഈ മരണം ആത്മഹത്യയല്ലെന്ന് ഇന്‍റലിജൻസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് സൂചന. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്. കേസന്വേഷണത്തിലടക്കം ഗുരുതര വീഴ്ചകൾ ഉണ്ടായിട്ടുണ്ടന്നും ഇന്‍റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബർ ഏഴിനാണ് രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരിയെ കുമളിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇവിടെ ഹോട്ടൽ നടത്തുകയാണ് കുട്ടിയുടെ പിതാവ്. ഇയാൾ സ്വദേശത്തേക്ക് പോയ സമയത്തായിരുന്നു സംഭവം. താനുമായി വഴക്കുണ്ടായതിനെ തുടർന്ന് മകൾ മുറിയിൽ കയറി വാതിലടച്ചുവെന്നും പുറത്ത് കാണാതെ വന്നപ്പോൾ നടത്തിയ നടത്തിയ പരിശോധനയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെന്നുമായിരുന്നു അമ്മ പൊലീസിന് നൽകിയ മൊഴി.
advertisement
മകള്‍ മരിച്ച വിവരം ഇവര്‍ രാജസ്ഥാനിലുള്ള ഭർത്താവിനെ അറിയിച്ചു. ഇയാൾ വിമാനമാർഗം നാട്ടിലെത്തുന്ന വരെ ഈ വിവരം മറ്റാരോടും പറയുകയും ചെയ്തിരുന്നില്ല. ഭർത്താവ് മടങ്ങിയെത്തിയ ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായ സാഹചര്യത്തിൽ പോക്സോ വകുപ്പ് കൂടി ചുമത്തിയായിരുന്നു അന്വേഷണം.
ഇതിനിടെ അന്വേഷണച്ചുമതല എസ്ഐയിൽ നിന്നും കുമളി സിഐയെ ഏൽപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾ രാജസ്ഥാനിലേക്ക് മടങ്ങിയതോടെ അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തു.
advertisement
ഈയടുത്തിടെ ഇന്‍റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ ദുരൂഹതകൾ വ്യക്തമായത്. മരിച്ച കുട്ടിയുടെ ഫോൺ കണ്ടെത്തിയെങ്കിലും പരിശോധിച്ചിട്ടില്ല. ഇവർക്കൊപ്പം കെയർ ടേക്കറായി ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ചോദ്യം ചെയ്തിട്ടില്ല. മാതാപിതാക്കൾ അടക്കം സാക്ഷികളെയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. തുടങ്ങി അന്വേഷണത്തിലെ ഗുരുതര പിഴവുകൾ കൂടി ഇന്‍റലിജൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുമളിയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരുഹത; കുട്ടി പീഡനത്തിനിരയെന്ന് റിപ്പോർട്ട്
Next Article
advertisement
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നടപടി രാത്രിയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍
ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്; നടപടി രാത്രിയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍
  • കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ് അയച്ചു.

  • ഡ്രൈവർ യദു നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന് ഇരുവരെയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ നടപടി.

  • കേസിൽ ആര്യയുടെ സഹോദരൻ മാത്രം പ്രതിയായപ്പോൾ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ്.

View All
advertisement