പൊലീസിന് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനാണ് തീരുമാനം. ദക്ഷിണ മേഖല ഐജി ഹർഷിതയ്ക്കാണ് അന്വേഷണ ചുമതല. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി അനിൽകാന്ത് നിര്‍ദ്ദേശം നല്‍കി. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. അതേസമയം, കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഡിജിപി അനില്‍കാന്ത് ഒഴിഞ്ഞുമാറി. കേസിന്റെ വിശദാംശകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പിന്നീട് പ്രതികരിക്കാമെന്നുമായിരുന്നു ഡിജിപിയുടെ പ്രതികരണം. കേസില്‍ മന്ത്രിയുടെ ഇടപെടലുണ്ടായോ എന്ന ചോദ്യത്തിന് ഡിജിപി പ്രതികരിച്ചില്ല.
advertisement
കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. കൈയി കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്. അതേദിവസം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
Also Read- 'എ കെ ശശീന്ദ്രന്റെ ചെയ്തിയെ കുറിച്ച് ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്'; രാഹുല്‍ മാങ്കൂട്ടത്തില്‍
യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രന്‍ വിളിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നായിരുന്നു മന്ത്രിയുടെ ആവശ്യം.
Also Read- സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്; കേരള പൊലീസിന്റെ എട്ടു പദ്ധതികള്‍
പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി
കുണ്ടറ പീഡന കേസിൽ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് യുവതി. സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. മന്ത്രി എ കെ ശശീന്ദ്രനെ താനോ കുടുംബമോ കുടുക്കിയിട്ടില്ല. മന്ത്രി ഇങ്ങോട്ട് വരികയാണ് ചെയ്തത്. സമൂഹ മാധ്യമത്തിൽ കൂടി അപമാനിക്കാൻ തുനിഞ്ഞതോടെയാണ് നേരത്തെ നേരിട്ട പീഡന ശ്രമത്തിലും പരാതി കൊടുക്കാൻ തയ്യാറായത്. മന്ത്രി എ കെ ശശീന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായ നടപടി തെറ്റാണ്. ഉചിതമായ നടപടി മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകുമെന്ന് കരുതുന്നതെന്ന് പെൺകുട്ടി പറഞ്ഞു.