TRENDING:

തൃശൂർ മെഡിക്കൽകോളേജിലെ ഇന്ത്യൻ കോഫി ഹൗസ് വൃത്തിഹീനം; ലൈസന്‍സ് റദ്ദാക്കി; പരാതി അന്വേഷിക്കാതിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Last Updated:

തൃശൂർ മെഡിക്കൽകോളേജ് കാംപസിലെ ഇന്ത്യൻ കോഫീ ഹൌസിനെതിരെ ധാരാളം പരാതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: മുളങ്കുന്നത്തുകാവിലെ മെഡിക്കൽ കോളേജ് കാംപസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി എടുത്തു. വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതോടെ ഇന്ത്യൻ കോഫീ ഹൗസിന്‍റെ ലൈസൻസ് റദ്ദാക്കി. ഇന്ത്യൻ കോഫീ ഹൌസിനെതിരെ ധാരാളം പരാതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എന്നാൽ പരാതികൾ ലഭിച്ചിട്ടും അവിടുത്തെ ഭക്ഷ്യസുരക്ഷ വകുപ്പ് വേണ്ട നടപടി സ്വീകരിച്ചല്ല. ഇതേത്തുടർന്ന അന്വേഷണവിധേയമായി ഭക്ഷ്യ സുരക്ഷ ഓഫീസറെയും അസിസ്റ്റന്റ് കമീഷണറെയും സ്ഥലം മാറ്റി.
advertisement

രാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉന്നതതല അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉന്നതതല അന്വേഷണത്തില്‍ വളരെ വൃത്തിഹീനമായാണ് കോഫി ഹൗസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.

സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതായി വീണാ ജോര്‍ജ് പറഞ്ഞു.തുടര്‍ച്ചയായി പരാതി ലഭിച്ചിട്ടും നടപടിയെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോഫി ഹൗസ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്നും മന്ത്രി അറിയിച്ചു.

Also Read- പറവൂർ കുഴിമന്തി ഭക്ഷ്യവിഷബാധ; ഹോട്ടല്‍ മജ്ലിസ് ഉടമകള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു; ഒരാൾ കസ്റ്റഡിയിൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പാൽ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പാൽ ട്രാൻസ്പോർട്ട് ചെയ്യാൻ കമ്പനിക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. പാലിൽ മായുണ്ടോയെന്നറിയാൻ വ്യാപക പരിശോധന തുടരും. രണ്ടു വകുപ്പുകളും യോജിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂർ മെഡിക്കൽകോളേജിലെ ഇന്ത്യൻ കോഫി ഹൗസ് വൃത്തിഹീനം; ലൈസന്‍സ് റദ്ദാക്കി; പരാതി അന്വേഷിക്കാതിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
Open in App
Home
Video
Impact Shorts
Web Stories