കാലിത്തീറ്റ നിർമ്മിക്കാനെന്ന വ്യാജേന വിവിധ വ്യാപാരികളിൽ നിന്നും ബേക്കറികളിൽ നിന്നും കാലാവധി കഴിഞ്ഞ ബ്രെഡ്, ബൺ, ചപ്പാത്തി, റസ്‌ക് എന്നിവ ഇവർ ശേഖരിച്ചിരുന്നു. ബംഗളൂരുവിൽ നിന്നുപോലും ഇത്തരത്തിൽ പഴകിയ സാധനങ്ങൾ എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇത്തരത്തിൽ ശേഖരിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ പൊടിച്ച് 'ബ്രെഡ് ക്രംസ്' ആക്കി മാറ്റി കട്ലറ്റ്, മറ്റ് എണ്ണക്കടികൾ എന്നിവയുടെ നിർമ്മാണത്തിനായി ഫാസ്റ്റ് ഫുഡ് സെന്ററുകളിലേക്കും മറ്റും വൻതോതിൽ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. പരിശോധനയിൽ ഏകദേശം 3000 കിലോ ബ്രെഡ് ക്രംസും 500 കിലോയോളം വരുന്ന മറ്റ് പഴകിയ ഭക്ഷ്യവസ്തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
advertisement
ബേക്കറി യൂണിറ്റ് നടത്താൻ നഗരസഭയുടെ ലൈസൻസ് ഉണ്ടെങ്കിലും മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടിയുള്ള ഭക്ഷണസാധനങ്ങൾ ഒരേ സ്ഥലത്ത് നിർമ്മിക്കുന്നത് നിയമവിരുദ്ധമാണ്. കൂടാതെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള യാതൊരു സംവിധാനവും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത സാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ചാലുടൻ സ്ഥാപന ഉടമയ്ക്കെതിരെ ശക്തമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
