കോടനാട് വനം വകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തറ പൊലീസ് സ്റ്റേഷനിലെത്തി. മാലയിലുള്ള പുലിപ്പല്ല് വിദേശത്തു നിന്ന് കൊണ്ടുവന്നതാണെന്നു വേടൻ മൊഴി നൽകിയിട്ടുണ്ട്. തായ്‌ലൻറിൽ നിന്നാണ് പുലിപ്പല്ല് കൊണ്ടുവന്നതെന്നു പറഞ്ഞിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ALSO READ: ആരാണീ വേടൻ ? പുതുതലമുറയ്ക്കാവേശമായി മാറിയ വേടൻ ലഹരിയുടെ വലയിലാകുമ്പോൾ
അതേസമയം ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി പൊലീസ്. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും തൃപ്പൂണിത്തുറ ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഇവരുടെ വൈദ്യപരിശോധനയടക്കം നടത്തും.
advertisement