Vedan: ആരാണീ വേടൻ ? പുതുതലമുറയ്ക്കാവേശമായി മാറിയ വേടൻ ലഹരിയുടെ വലയിലാകുമ്പോൾ
- Published by:ASHLI
- news18-malayalam
Last Updated:
വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ് മ്യൂസിക് വീഡിയോയിലൂടെയാണ് വേടൻ ശ്രദ്ധേയനായി മാറിയത്
advertisement
advertisement
തന്റെ വാക്കുകളും നിലപാടുകളിനാലും സർക്കാർ പരിപാടികളിൽ വരെ ക്ഷണിതാവായി മാറിയ ഹിരൺദാസ് മുരളിയെന്ന വേടൻ ഇന്ന് ലഹരി ഉപയോഗത്തിന് പോലീസ് കസ്റ്റഡയിരിക്കുകയാണ്. സിന്തറ്റിക്ക് ലഹരി കുടുംബം നശിപ്പിക്കും അച്ഛനേയും അമ്മയേയും ഇല്ലാതാക്കും രാഷ്ട്രീയ ബോധത്തോടെ വളരണമെന്ന് പുതുതലമുറയോട് വിളിച്ചു പറഞ്ഞ വേടന്റെ ഫ്ലാറ്റിൻ നിന്നും 7 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
advertisement
advertisement
2024 ൽ, " മഞ്ഞുമ്മേൽ ബോയ്‌സ്" എന്ന സിനിമയിൽ " കുതന്ത്രം " എന്ന ട്രാക്കിന്റെ വരികൾ എഴുതി സിനിമയിലും വേടൻ നിലയുറപ്പിച്ചു. 2021ൽ ഹിരൺദാസിനെതിരെ ലൈംഗികാരോപണങ്ങളും ഉയർന്നു വന്നിരുന്നു. എന്നാൽ അതോന്നും വേടന്റെ ഉയർച്ചയെ ബാധിച്ചിരുന്നില്ല. ഇന്ന് ലഹരിക്കേസിൽ പിടിയിലായ വാർത്ത പുറത്തെത്തുമ്പോൾ വലിയ വിമർശനങ്ങളാണ് വേടനെതിരെ ഉയരുന്നത്.
advertisement
ഡാൻസാഫ് സംഘമാണ് വേടനുൾപ്പടെയുള്ളവർ താമസിച്ച ഫ്ലാറ്റിൽ പരിശോധന നടത്തിയത്. തൃപ്പൂണിത്തറയിലെ ഫ്ലാറ്റിലായിരുന്നു പൊലീസ് പരിശോധന. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തയത്. ഫ്ലാറ്റിൽ 9 പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. സംഭവ സമയത്ത് ഹിരൺദാസ് മുരളി അടക്കം 9 പേർ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ ഇടുക്കിയിലെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി.