TRENDING:

ചിഹ്നം ചോദ്യചിഹ്നമായി; പിജെ ജോസഫിന്റെ നീക്കം ലയനമോ, പാർട്ടി രൂപീകരണമോ?

Last Updated:

രണ്ടില ചിഹ്നത്തിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ഇനി വോട്ട് തേടാനാവില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ നിലവിൽ മത്സരിച്ചിരുന്ന ചെണ്ട ചിഹ്നവും ഇല്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: രണ്ടില ചിഹ്നം നഷ്ടമായതോടെ പുതിയ രാഷ്ട്രീയ നീക്കവുമായി പി ജെ ജോസഫ്. തെരെഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും പാർട്ടിയിൽ ലയിക്കാനോ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനോ ആണ് നീക്കം. പുതിയ ചിഹ്നനത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചേക്കും
advertisement

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് സുപ്രീംകോടതി അനുവദിച്ചതോടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മുന്നിൽ പാർട്ടി ചിഹ്നം ചോദ്യചിഹ്നം ആയത്.

രണ്ടില ചിഹ്നത്തിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ഇനി വോട്ട് തേടാനാവില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ നിലവിൽ മത്സരിച്ചിരുന്ന ചെണ്ട ചിഹ്നവും ഇല്ല. ഇതോടെ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് നിലവിൽ ചിഹ്നം ഇല്ലാത്ത അവസ്ഥയായി. ഇനി സ്ഥാനാർഥികൾക്ക് എല്ലാം ഒരു ചിഹ്നത്തിൽ മത്സരിക്കണം എങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുകയോ മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കുകയോ ചെയ്യണം.

advertisement

പത്രികാ സമർപ്പണം പൂർത്തിയാകുന്നതിന് മുൻപ് പുതിയ പാർട്ടി രൂപീകരിച്ച് പുതിയ ചിഹ്നം നേടാനും സാധിക്കില്ല. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസുമായി ഒരുമിച്ച് പോകാവുന്ന ചെറു പാർട്ടിയിൽ ലയിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. പിന്നീട് കേരള കോൺഗ്രസ് എന്ന പേര് മാറ്റുകയോ തെരഞ്ഞെടുപ്പിനുശേഷം പുതിയത് പ്രഖ്യാപിക്കുകയോ ചെയ്യാം.

Also Read-സിപിഐ വിട്ട നേതാവ് കുട്ടനാട് എൻഡിഎ സ്ഥാനാര്‍ഥി; ആലപ്പുഴയിൽ NDA സ്ഥാനാർഥികളായി ജനവിധി തേടുന്നത് മൂന്ന് ഇടത് നേതാക്കൾ

advertisement

സ്ഥാനാർഥികൾ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നതിനെക്കുറിച്ചും പാർട്ടി നേതൃത്വം ആലോചിച്ചിരുന്നു. എന്നാൽ വിപ്പ് നൽകുന്നതടക്കമുള്ള കാര്യങ്ങളിലെ സാങ്കേതിക പ്രശ്നങ്ങളും ഇതിന് വെല്ലുവിളി ആകുന്നുണ്ട്. മാത്രമല്ല രജിസ്റ്റർ ചെയ്യാത്ത രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട്

സ്വീകരിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷം ഉടൻ തീരുമാനം എടുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

Also Read-പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; ജനവിധി തേടുന്നത് സ്വതന്ത്ര സ്ഥാനാർഥിയായി

advertisement

കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം എൽഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഹൈക്കോടതി സിംഗിൾ ബെ‍ഞ്ചിനെ സമീപിച്ചെങ്കിലും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്. ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി എത്തി. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ജോസഫിന് രണ്ടില ചിഹ്നം നിഷേധിക്കുകയായിരുന്നു.

advertisement

ചിഹ്നം ജോസിന് നൽകണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്ന ജോസഫിന്‍റെ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണം എന്നും സുപ്രീം കോടതിയിൽ ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിഹ്നം ചോദ്യചിഹ്നമായി; പിജെ ജോസഫിന്റെ നീക്കം ലയനമോ, പാർട്ടി രൂപീകരണമോ?
Open in App
Home
Video
Impact Shorts
Web Stories