• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രണ്ടില' ജോസ് കെ മാണിക്ക് തന്നെ; പി ജെ ജോസഫിന്റെ ഹർജി സുപ്രീംകോടതി തള്ളി

'രണ്ടില' ജോസ് കെ മാണിക്ക് തന്നെ; പി ജെ ജോസഫിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഇതോടെ ഈ തെരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിലാകും പി ജെ ജോസഫ് വിഭാഗം മത്സരിക്കുകയെന്നത് ഉറപ്പായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിലെ സ്ഥാനാർഥികള്‍ക്ക് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം.

പി.ജെ ജോസഫ്, ജോസ് കെ. മാണി

പി.ജെ ജോസഫ്, ജോസ് കെ. മാണി

  • Share this:
    ന്യൂഡൽഹി: കേരളാ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നൽകിയതിനെതിരെ ജോസഫ് വിഭാഗം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചിഹ്നം ജോസിന് നൽകണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്ന ജോസഫിന്‍റെ ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണം എന്നും സുപ്രീം കോടതിയിൽ ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

    Also Read- തിരുവല്ലയിൽ അണികളുടെ പ്രതിഷേധം; ബിജെപി സ്ഥാനാർഥി അശോകൻ കുളനട പിന്മാറി

    കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം എൽഡിഎഫിലേക്ക് വന്ന ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഹൈക്കോടതി സിംഗിൾ ബെ‍ഞ്ചിനെ സമീപിച്ചെങ്കിലും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോട് യോജിക്കുകയാണ് ചെയ്തത്. ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്ത് പി ജെ ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി എത്തി. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ജോസഫിന് രണ്ടില ചിഹ്നം നിഷേധിക്കുകയായിരുന്നു. ഇതോടെ ഈ തെരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിലാകും പി ജെ ജോസഫ് വിഭാഗം മത്സരിക്കുകയെന്നത് ഉറപ്പായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിലെ സ്ഥാനാർഥികള്‍ക്ക് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം.

    Also Read- മുസ്ലിംലീഗില്‍ പൊട്ടിത്തെറി; കളമശ്ശേരിയിൽ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ച് TA അഹമ്മദ് കബീര്‍

    450 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 255 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജോസഫിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. ഇവരുടെ പിന്തുണ സംബന്ധിച്ച സത്യവാങ്മൂലം ഉള്‍പ്പടെയുള്ള രേഖകള്‍ കൃത്യമായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണിക്ക് അനുകൂലമായ ഉത്തരവ് ഇറക്കിയതെന്നും ദിവാന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ കണക്കില്‍ എടുക്കുന്നതില്‍ ഹൈക്കോടതിക്ക് വീഴ്ച്ച പറ്റിയെന്ന് ശ്യാം ദിവാന്‍ വാദിച്ചു.

    എന്നാല്‍ ചിഹ്നം അനുവദിക്കാനുള്ള അധികാരം കമ്മീഷനാണെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് ജോസഫിന്റെ ഹര്‍ജി തള്ളിയത്. പി ജെ ജോസഫിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാനും അഭിഭാഷകന്‍ റോമി ചാക്കോയും ഹാജരായി. പി സി കുര്യാക്കോസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ബസവ പ്രഭു പാട്ടീല്‍ ഹാജരായി. ജോസ് കെ മാണിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാലാണ് ഹാജരായത്.
    Published by:Rajesh V
    First published: