സിപിഐ വിട്ട നേതാവ് കുട്ടനാട് എൻഡിഎ സ്ഥാനാര്‍ഥി; ആലപ്പുഴയിൽ NDA സ്ഥാനാർഥികളായി ജനവിധി തേടുന്നത് മൂന്ന് ഇടത് നേതാക്കൾ
- Published by:Rajesh V
- news18-malayalam
Last Updated:
മാവേലിക്കരയില്‍ സിപിഎം വിട്ടുവന്ന സഞ്ജുവിനെ ബിജെപി സ്ഥാനാര്‍ഥിയാക്കി. ചേര്‍ത്തലയില്‍ സിപിഎം നേതാവും തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമായ പി.എസ് ജ്യോതിസിനെ ബിഡിജെഎസും സ്ഥാനാര്‍ഥിയാക്കി.
ആലപ്പുഴയിൽ ഇടതുപക്ഷത്തെ ഞെട്ടിച്ച് സിപിഐ നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി. ഇന്നലെ സിപിഐയില്‍ നിന്ന് രാജിവച്ച ജില്ലാ കൗണ്‍സില്‍ അംഗം തമ്പി മേട്ടുതറയാണ് കുട്ടനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് തമ്പി. 2016 ലും ഹരിപ്പാട് സിപിഐ സീറ്റിനായി തമ്പ മേട്ടുതറ ശ്രമിച്ചിരുന്നു. ഇത്തവണയും സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ജില്ലാ കൗണ്‍സില്‍ അംഗത്വവും പാര്‍ട്ടി പ്രാഥമിക അംഗത്വവും രാജിവച്ചത്.
കുട്ടനാട്ടില്‍ തമ്പി മേട്ടുതറയെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ വാർത്താക്കുറിപ്പും പുറത്തുവന്നു. ആലപ്പുഴ ജില്ലയില്‍ ഇടതുപക്ഷത്ത് നിന്ന് വിട്ടുനിന്ന മൂന്നു പേരെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥികളാ ക്കിയത്. മാവേലിക്കരയില്‍ സിപിഎം വിട്ടുവന്ന സഞ്ജുവിനെ ബിജെപി സ്ഥാനാര്‍ഥിയാക്കി. ചേര്‍ത്തലയില്‍ സിപിഎം നേതാവും തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമായ പി.എസ് ജ്യോതിസിനെ ബിഡിജെഎസും സ്ഥാനാര്‍ഥിയാക്കി.
ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തലയ്ക്ക് എതിരെ ആദ്യഘട്ടത്തിൽ തമ്പി മേട്ടുതറയെ സിപിഐ പരിഗണിച്ചിരുന്നു. തുടർച്ചയായി പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയുടെ ഭാഗമായാണ് രാജിയെന്ന് തമ്പി മേട്ടു തറ പറഞ്ഞു. സിപിഐ നേതൃത്വവും ചെന്നിത്തലയും ചേർന്നുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഹരിപ്പാട് കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെ കൊണ്ടുവരുന്നത്. ബി ഡി ജെ എസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് കുട്ടനാട് മത്സരിക്കുന്നതെന്നും തമ്പി പറഞ്ഞു. പാർട്ടിയിലെ ചില നേതാക്കൾ കഴിഞ്ഞ കുറെ നാളുകളായി വെട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് രാജി.
advertisement
സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച പരാതി ചർച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറിയില്ലെന്നും രാജി കത്തിൽ തമ്പി മേട്ടുതറ പറയുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും രാജി കത്തിൽ പറയുന്നു. കായംകുളത്തെ സിപിഐ നേതാവായ എൻ സുകുമാരപിള്ള സ്നേഹത്തോടെ ചേർത്ത് നിർത്തി പള്ളയ്ക്ക് കുത്തുന്നയാളാണെന്നും രാജിക്കത്തിലുണ്ട്. സിപിഐ നേതാവായ അന്തരിച്ച മേട്ടുതറ നാരായണന്‍റെ മകനാണ് തമ്പി മേട്ടുതറ.
advertisement
സംവരണ മണ്ഡലമായ മാവേലിക്കരയിൽ ഡിവൈഎഫ്ഐ നേതാവ് ബിജെപി സ്ഥാനാർഥിയായിരുനനു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം കെ സഞ്ജുവാണ് അപ്രതീക്ഷിതമായി ബിജെപി സ്ഥാനാർഥിയായത്. സംവരണ മണ്ഡലമായ മാവേലിക്കരയിൽ നേരത്തെ ഇടുക്കിയിൽ നിന്നുള്ള യുവമോർച്ച നേതാവിനെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ, സഞ്ജു സ്ഥാനാർഥി ആകുകയായിരുന്നു. ആലപ്പുഴ ജില്ലയിൽ സി പി എം വിട്ട് എൻ ഡി എ സ്ഥാനാർഥിയാകുന്ന രണ്ടാമത്തെ നേതാവാണ് സഞ്ജു. ഡി വൈ എഫ് ഐ ജില്ലാ ട്രഷററും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ എം എസ് അരുൺകുമാറാണ് ഇവിടെ എൽ ഡി എഫിന്റെ സ്ഥാനാർഥി. സി പി എം അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്നു സഞ്ജു. ഡി വൈ എഫ് ഐ ചാരുംമൂട് പ്രാദേശിക ഘടകം നേതാവും ആയിരുന്നു. സഞ്ജു ഉൾപ്പെടെ നിരവധി അപ്രതീക്ഷിത സ്ഥാനാർഥികളാണ് ഇത്തവണ ബി ജെ പിയുടെ സ്ഥാനാർഥി പട്ടികയിൽ ഇട പിടിച്ചത്.
advertisement
ഡിവൈഎഫ്ഐ ചേർത്തല മുൻ ഏരിയ പ്രസിഡന്റും മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ പി എസ് ജ്യോതിസ് ചേർത്തലയിൽ ബി ഡി ജെ എസ് സ്ഥാനാർഥി ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2021 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഐ വിട്ട നേതാവ് കുട്ടനാട് എൻഡിഎ സ്ഥാനാര്‍ഥി; ആലപ്പുഴയിൽ NDA സ്ഥാനാർഥികളായി ജനവിധി തേടുന്നത് മൂന്ന് ഇടത് നേതാക്കൾ