TRENDING:

Oommen Chandy Birthday| രാവിലെ പള്ളിയിലെ പ്രാർത്ഥന; ആശംസകളുമായെത്തിയവർക്ക് മധുരം; ആഘോഷങ്ങളില്ലാതെ ഉമ്മൻചാണ്ടിക്ക് 77ാം പിറന്നാൾ

Last Updated:

വീട്ടിൽ ജന്മദിന കേക്ക് മുറിക്കൽ ഉണ്ടായിരുന്നില്ല. സമ്മാനത്തിനൊപ്പം കേക്കുമായി എത്തിയവരോടും കേക്ക് മുറിക്കാനില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: എഴുപത്തിയേഴാം പിറന്നാളിലും ആഘോഷങ്ങൾ ഒഴിവാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആശംസകൾ അറിയിക്കാൻ നിരവധി പേരാണ് തിരുവനന്തപുരത്തെ 'പുതുപ്പള്ളി' വീട്ടിലെത്തിയത്. എല്ലാവരോടും കുശലം പറഞ്ഞു. മധുരം നൽകി. ചിലർ സമ്മാനങ്ങളും നൽകി. വീട്ടിൽ ജന്മദിന കേക്ക് മുറിക്കൽ ഉണ്ടായിരുന്നില്ല. സമ്മാനത്തിനൊപ്പം കേക്കുമായി എത്തിയവരോടും കേക്ക് മുറിക്കാനില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.
advertisement

ജന്മദിനത്തിൽ മറ്റ് ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. രാവിലെ ഉള്ളൂരിലെ പള്ളിയിൽ പോയി. കുടുംബ സമേതം പ്രഭാതഭക്ഷണം കഴിച്ചു. മകൻ ചാണ്ടി ഉമ്മനും തിരുവനന്തപുരത്ത് എത്തിയിരുന്നു. ആശംസകൾ അറിയിക്കാൻ വന്നവരോടും, മറ്റ് ആവശ്യങ്ങൾക്ക് എത്തിയവരോടും കാര്യങ്ങൾ തിരക്കി വീണ്ടും തിരക്കുകളിലേയ്ക്ക്. പക്ഷേ ജന്മദിന ആശംസകൾ അറിയിക്കാൻ വിളിച്ചവരോടും രാഷ്ട്രീയമായിരുന്നു ഉമ്മൻചാണ്ടിയ്ക്ക് കൂടുതൽ പറയാനുണ്ടായിരുന്നത്. വിളിച്ച രാഷ്ട്രീയക്കാരോട് കൂടുതലും ചോദിച്ചത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എന്തായി എന്നായിരുന്നു.

Also Read: Covid 19 | 81 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ; പ്രതിദിന കണക്കിൽ മുന്നിൽ കേരളം

advertisement

[NEWS]Apple iPhone 12 Pro|ഐഫോൺ 12 പ്രോ ഓൺലൈൻ വിൽപന തുടങ്ങി; പഴയ ഫോണിന് 34,000 രൂപവരെ ലഭിക്കും

[NEWS]പാലാക്കാരൻ ചെറുപുഷ്പം കൊച്ചേട്ടൻ മലയാള സിനിമയുടെ വല്യേട്ടനായതെങ്ങനെ?[NEWS]

പൊതുവെ ആഘോഷങ്ങളോട് താൽപര്യമില്ലെന്നും, തന്റെ വിവാഹം പോലും ആഘോഷിച്ചില്ലെന്നുമായിരുന്നു ജന്മദിന ആഘോഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി.

advertisement

ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനും ഒപ്പം പ്രഭാതഭക്ഷണം കഴിക്കുന്ന ഉമ്മൻചാണ്ടി

ജന്മദിനമായ ഇന്ന്  ലോക മലയാളി സമൂഹം അദ്ദേഹത്തെ ആദരിക്കും. ഓൺലൈനായാണ് ചടങ്ങ്. അമേരിക്ക, കാനഡ, യൂറോപ്പ് ,ഗൾഫ് ,ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മുപ്പതിൽപരം  മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് ആദരം .

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Oommen Chandy Birthday| രാവിലെ പള്ളിയിലെ പ്രാർത്ഥന; ആശംസകളുമായെത്തിയവർക്ക് മധുരം; ആഘോഷങ്ങളില്ലാതെ ഉമ്മൻചാണ്ടിക്ക് 77ാം പിറന്നാൾ
Open in App
Home
Video
Impact Shorts
Web Stories