TRENDING:

വേണുഗോപാലിനെ വിമർശിച്ച് കോൺഗ്രസിൽ നിന്ന് പുറത്തായ പിഎസ് പ്രശാന്ത് രണ്ട് വർഷത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

Last Updated:

നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.അന്തഗോപന്‍റെ കാലാവധി നവംബര്‍ 14ന് അവസാനിക്കാന്‍ ഇരിക്കയൊണ് പിഎസ് പ്രശാന്ത് സ്ഥാനത്തേക്ക് വരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പിഎസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.അന്തഗോപന്‍റെ കാലാവധി നവംബര്‍ 14ന് അവസാനിക്കാന്‍ ഇരിക്കയൊണ് പിഎസ് പ്രശാന്ത് സ്ഥാനത്തേക്ക് വരുന്നത്.
പി.എസ് പ്രശാന്ത്
പി.എസ് പ്രശാന്ത്
advertisement

നേതൃത്വത്തെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് സിപിഎമ്മില്‍

തിരുവനന്തപുരം വിതുര സ്വദേശിയായ പ്രശാന്ത് മൂന്നു പതിറ്റാണ്ട് കോൺഗ്രസിലായിരുന്നു. കെഎസ്‌യുവിലൂടെ പൊതുരംഗത്തെത്തി. കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2011-16 കാലത്ത് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നെടുമങ്ങാട് മത്സരിച്ചെങ്കിലും ഭക്ഷ്യമന്ത്രി ജിആര്‍ അനിലിനോട് പരാജയപ്പെട്ടു.

advertisement

പരാജയത്തിന്‌ പിന്നില്‍ പാര്‍ട്ടിയുടെ നിസഹകരണമാണെന്നും നെടുമങ്ങാട് മുന്‍ എംഎല്‍എ പാലോട് രവിയാണ് പരാജയത്തിന്‌ പിന്നിലെന്നും ആരോപിച്ച് പ്രശാന്ത് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് പരാതി നല്‍കി. എന്നാല്‍ പരാതി നിലനില്‍ക്കേ പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷനാക്കിയതിൽ പ്രതിഷേധിച്ചതിന് പ്രശാന്ത് സസ്‌പെന്‍ഷനിലുമായി.

കെ.സി.വേണുഗോപാലിനെ വിമർശിച്ച KPCC ജനറൽ സെക്രട്ടറി പിഎസ് പ്രശാന്തിനെ കോൺഗ്രസ് പുറത്താക്കി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ വിമർശിച്ചതിനെ തുടർന്ന് പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താകുകയും ചെയ്‌തു. അങ്ങനെ മേയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വോട്ട് തേടിയ പ്രശാന്ത് 100 ദിവസത്തിനകം സിപിഎമ്മിലായി.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വേണുഗോപാലിനെ വിമർശിച്ച് കോൺഗ്രസിൽ നിന്ന് പുറത്തായ പിഎസ് പ്രശാന്ത് രണ്ട് വർഷത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്
Open in App
Home
Video
Impact Shorts
Web Stories