നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നേതൃത്വത്തെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് സിപിഎമ്മില്‍

  നേതൃത്വത്തെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് സിപിഎമ്മില്‍

  കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധിക്ക് കാരണം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണെന്നാണ് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയിച്ചത്. കോണ്‍ഗ്രസിലെ ബിജെപി ഏജന്റാണ് വേണുഗോപാലെന്നും ഇ-മെയില്‍ വഴി അയച്ച കത്തില്‍ ആരോപിച്ചിരുന്നു.

  • Share this:
   തിരുവനന്തപുരം:ഡി സി  സി പുനസംഘടനയില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ്സ് പുത്താക്കിയ പി എസ് പ്രശാന്ത്
   സി പി എമ്മില്‍ ചേര്‍ന്നു. സി പി എം സംസ്ഥാന ആക്ടിങ് സെക്രട്ടറി വിജയരാഘനാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്. മനസമാധാനത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് വിട്ടതെന്നും ഒരു തരത്തിലുള്ള ഉപാധികളുമില്ലാതെയാണ് സി പി എമ്മില്‍ ചേര്‍ന്നതെന്നും പ്രശാന്ത് പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന,മതനിരപേക്ഷ ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയായതിലാണ് സി പി എമ്മില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാധിത്തവും ആത്മാര്‍ഥതയോടെ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

   കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥസാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരെ കെപിസിസി പുനസംഘടന പട്ടികയില്‍ ഉള്‍പെടുത്തിയതായി പരസ്യ ആരോപണം ഉന്നയിച്ചിരുന്നു പിന്നാലെയാണ് ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെന്‍ഡ് ചെയ്ത്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

   കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പിഎസ് പ്രശാന്ത്. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാക്കിയത് അനീതിയെന്നു പ്രശാന്ത് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധിക്ക് കാരണം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണെന്നാണ് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയിച്ചത്. കോണ്‍ഗ്രസിലെ ബിജെപി ഏജന്റാണ് വേണുഗോപാലെന്നും ഇ-മെയില്‍ വഴി അയച്ച കത്തില്‍ ആരോപിച്ചിരുന്നു.ജില്ലയിലെ പ്രമുഖനായ എ ഗ്രൂപ്പ് നേതാവാണ് പി എസ് പ്രശാന്ത്.

   നോക്കുകൂലിക്കെതിരെ ഹൈക്കോടതി; നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു

   നോക്കുകൂലിക്കെതിരെ വിമർശനമുയർത്തി ഹൈക്കോടതി. നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്ന് കോടതി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് നിയമ മാർഗ്ഗങ്ങളിലൂടെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

   നോക്കുകൂലിക്ക് സംസ്ഥാനത്ത്  നിരോധനമേർപ്പെടുത്തിയെങ്കിലും  ഇത് സംബന്ധിച്ചുള്ള പരാതികൾക്ക് ഒട്ടും കുറവില്ല. നോക്കുക്കൂലിയ്ക്കെതിരെ  പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നിരവധി ഹർജികളും  ഹൈക്കോടതിയിലെത്തുന്നു. ഇത്തരമൊരു ഹർജി പരിഗണിക്കവെയാണ് കേരളത്തിൽ നോക്കുകൂലി സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നതിലുള്ള അതൃപ്തി ഹൈക്കോടതി സിംഗിൾ ബഞ്ച് പ്രകടിപ്പിച്ചത്.

   സംസ്ഥാനത്തിന്റെ പ്രതിച്ഛായ അപ്പാടെ തകർക്കുന്ന ഒന്നാണ് നോക്കുകൂലി. ഇത്തരമൊരു സമ്പ്രദായം തുടരുന്നതിലൂടെ മറ്റിടങ്ങളിൽ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരക്കുന്നതിന് കാരണമാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശന സ്വരത്തിൽ  ചൂണ്ടിക്കാട്ടി. ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി രാജ്യത്ത് നിയമ വ്യവസ്ഥ നിലവിലുണ്ട്. അത്തരം നിയമപരമായ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് പകരം നോക്കൂകൂലി ആവശ്യപ്പെടുകയല്ല വേണ്ടതെന്നും കോടതി വാക്കാൽ സൂചിപ്പിച്ചു.

   നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പോലീസ് സംരക്ഷണ ഹർജികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ കോടതി ഇടപെട്ടത്. നോക്കുകൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും 2018ൽ  സർക്കാർ ഉത്തരവിലുടെ നിരോധിച്ചിരുന്നു.
   ഉത്തരവിലുടെ നിരോധിച്ചിരുന്നു.
   Published by:Jayashankar AV
   First published:
   )}