നവീൻ, ശബരീഷ്, അനീഷ്, സുജീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികൾ കസ്റ്റഡിയിലാണെന്നും കൂടുതൽ പ്രതികളുണ്ടെന്നും എസ്പി അറിയിച്ചു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 14 ഞായറാഴ്ച രാത്രി 9.30-നാണ് കുന്നങ്കാട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ ദിവസം ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചത്. ശ്രീകൃഷ്ണ ജയന്തിയുടേയും ഗണേശോത്സവത്തിന്റേയും ഫ്ലക്സുൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കുണ്ടായത്. കൂടാതെ പ്രതികളിലൊരാളായ നവീൻ രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തിരുന്നു.
Also Read- പാലക്കാട് ഷാജഹാൻ വധം: ആഗസ്റ്റ് 15 ന് കൊല്ലുമെന്ന് വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ
advertisement
ഇതിനുശേഷം സുജീഷ്, ശബരീഷ്, അനീഷ് എന്നിവർ വടിവാളുമായി എത്തി വെട്ടിക്കൊലപ്പെടുത്തി. ഷാജഹാനോടുള്ള വിരോധം മൂലം 2019 മുതൽ പ്രതികൾ സിപിഎമ്മുമായി അകന്നു കഴിയുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമാണോയെന്ന് പരിശോധിച്ചു വരികയാണെന്നും എസ്പി വ്യക്തമാക്കി.
പ്രതികളായ എട്ടുപേരെ ഇന്നലെ അന്വേഷണ സംഘം പിടികൂടിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികളിൽ മൂന്നു പേർ നഗരത്തിലെ ബാറിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടയിൽ പുറത്തു വന്നു. രാത്രി ഏകദേശം 10.20 വരെ ഇവർ ബാറിലുണ്ടായിരുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
Also Read- ഷാജഹാൻ കൊലക്കേസ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു
ഷാജഹാന്റെ മരണകാരണം കാലിനും കഴുത്തിനുമേറ്റ ആഴത്തിലുള്ള വെട്ടുകളാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. ഞായറാഴ്ച രാത്രി 9.30-ന് കുന്നങ്കാട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു.
കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ശരീരത്തില്‍ പത്തുവെട്ടുകളേറ്റു. ഇവയില്‍ രണ്ടുവെട്ടുകള്‍ ആഴത്തിലുള്ളതാണ്. ഇടതുകാലിനും ഇടത് കൈയിലുമാണ് വെട്ടേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.