ഷാജഹാൻ കൊലക്കേസ്: അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പാലക്കാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം
പാലക്കാട്: സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പാലക്കാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. 20 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക.
ഞായറാഴ്ച രാത്രി 9.30-ന് കുന്നങ്കാട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. ഷാജഹാനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്.ഐ.ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളായ എട്ടുപേരാണുള്ളതെന്നും എഫ്ഐആറിൽ പറയുന്നു.
ഫ്ലക്സ് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം ജില്ലാസെക്രട്ടറി പറഞ്ഞു. പ്രദേശത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് ഡിവൈഎഫ്ഐ വെച്ച ഫ്ലെക്സ് ബോർഡ് മാറ്റി ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ബോർഡ് വെക്കുന്നതിനെച്ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇതിനൊടുവിൽ വടിവാളുമായി മടങ്ങിയെത്തിയ ബിജെപി അനുഭാവികൾ അക്രമം നടത്തുകയായിരുന്നുവെന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചു.
advertisement
ഷാജഹാന്റെ മരണകാരണം കാലിനും കഴുത്തിനുമേറ്റ ആഴത്തിലുള്ള വെട്ടുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ശരീരത്തില്‍ പത്തുവെട്ടുകളേറ്റു. ഇവയില്‍ രണ്ടുവെട്ടുകള്‍ ആഴത്തിലുള്ളതാണ്. ഇടതുകാലിനും ഇടത് കൈയിലുമാണ് വെട്ടേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയത് മുൻ പാർട്ടി അംഗങ്ങൾ തന്നെയെന്ന് ദൃക്സാക്ഷി സുരേഷ് ന്യൂസ് 18 നോട് പറഞ്ഞു. പ്രദേശവാസിയായ അനീഷും ശബരീഷും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഷാജഹാൻ്റ സുഹൃത്തുകൂടിയായ സുരേഷ് വെളിപ്പെടുത്തിയിരുന്നു.
സുരേഷ് പറയുന്നതിങ്ങനെ: 'ഇന്നലെ രാത്രി ഷാജഹാനും ഞാനും വരുന്ന സമയത്താണ് അനീഷും ശബരീഷും ഉൾപ്പടെ പത്തോളം പേർ ഷാജഹാൻ്റെ അടുത്തേക്ക് വരുന്നത്. ഇതിൽ രണ്ടു പേർ ചേർന്ന് ഷാജഹാനെ വെട്ടി. ഞാൻ എന്താ പ്രശ്നം എന്ന് ചോദിക്കുന്നതിന് മുൻപ് തന്നെ ശബരീഷ് ആദ്യം വെട്ടി. പിന്നാലെ അനീഷും വെട്ടി. ഇവരോടൊപ്പം ബിജെപിയുടെ പ്രവർത്തകരും ഉണ്ടായിരുന്നു. ഞാനും ഷാജഹാനും മുൻപ് കൊലപാതക കേസിലെ പ്രതികളായിരുന്നു. അതിലെ ശിക്ഷ കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയതാണ്. അതിന് ശേഷം മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അനീഷും ശബരീഷും പാർടി അംഗങ്ങളും ഡിവൈഎഫ്ഐ പ്രവർത്തകരുമായിരുന്നു. എന്താണ് ഷാജഹാനോട് വൈരാഗ്യമെന്ന് അറിയില്ല. ഇവർ അടുത്തിടെ പാർടി വിട്ടു. മറ്റുള്ളവർ ബിജെപി ക്കാരാണ്'.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 15, 2022 10:25 PM IST