TRENDING:

അഭയ കേസിലെ ശിക്ഷ വിധിക്കെതിരെ ഫാ.തോമസ് കോട്ടൂര്‍; ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി

Last Updated:

മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫിയും ഉടന്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: അഭയ കേസിലെ ശിക്ഷാവിധിക്ക് എതിരെ ഫാ തോമസ് കോട്ടൂര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. ജീവപര്യന്തം ശിക്ഷ വിധിച്ച തിരുവനന്തപുരം സി ബി ഐ കോടതി വിധിക്ക് എതിരെയാണ്  കോട്ടൂര്‍ ഹൈക്കോടതിയെ സമീപിച്ചത്.
advertisement

സിസ്റ്റര്‍ അഭയ പ്രതികളെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെന്ന വാദം തെളിയിക്കാന്‍ സി ബി ഐയ്ക്ക് കഴിഞ്ഞിട്ടില്ല എന്നും അപ്പീലില്‍ പറയുന്നു. പ്രധാന സാക്ഷിയായ  അടയ്ക്ക രാജുവിന്റെ മൊഴി വിശ്വസനീയം അല്ലെന്നും വിചാരണയും ശിക്ഷയും നിയമപരമല്ലെന്നും ആണ് അപ്പീലില്‍ പ്രതികളുടെ വാദം. You may also like:അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ് [NEWS]ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ [NEWS] പൊലീസുകാരിങ്ങനെ തൊട്ടാവാടിയായാലോ? ഒരു കമന്റിനോട് പോലും മുട്ടി നിൽക്കാൻ കേരള പൊലീസിന് പറ്റില്ലേ? ട്രോളായ മറുപടി മുക്കി [NEWS] 28 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് രണ്ട് പേര്‍ക്കെതിരെയും സി ബി ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ശിക്ഷവിധി. മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫിയും ഉടന്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഭയ കേസിലെ ശിക്ഷ വിധിക്കെതിരെ ഫാ.തോമസ് കോട്ടൂര്‍; ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി
Open in App
Home
Video
Impact Shorts
Web Stories