കമന്റ് ബോക്സിൽ ആരെങ്കിലും വന്ന് ട്രോളിയാൽ ചുട്ട മറുപടി കൊടുക്കുകയാണ് കേരള പൊലീസിന്റെ ഒരു ലൈൻ. എന്നാൽ, വായടപ്പിച്ച് ഒരു മറുപടി കിട്ടിയപ്പോൾ ആ കമന്റ് മുക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലാകുകയും ട്രോൾ ആകുകയും ചെയ്ത ഒരു മറുപടി കേരള പൊലീസിന്റെ ഒരു പോസ്റ്റിനു താഴെ കമന്റായി പ്രത്യക്ഷപ്പെട്ടത്.
കമന്റ് ബോക്സിൽ ട്രോൾ മറുപടികൾ കൊടുക്കുന്നതിൽ മാസാണ് കേരള പൊലീസിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർ. എന്നാൽ, ഇത്തവണ കിട്ടിയ ഒരു മറുപടിക്ക് എന്തു മറുപടി കൊടുക്കണം എന്നറിയാതെ പോയി നമ്മുടെ പൊലീസ് മാമൻമാർക്ക്.
കേരള പൊലീസിന്റെ പോസ്റ്റിന് താഴെ
കമന്റുമായി എത്തിയ യുവാവാണ് പൊലീസിന് വായടപ്പിച്ച് മറുപടി നൽകിയത്. 'മദ്യപിച്ചു വാഹനം ഓടിക്കുന്നവർ ഏറ്റവും കൂടുതൽ പൊലീസുകാരാണെന്ന് പറഞ്ഞാൽ.... മാമനോട് എന്തെങ്കിലും തോന്നുമോ' എന്നായിരുന്നു തമാശ കലർത്തിയുള്ള ചോദ്യം.
You may also like:'ആദി പൊന്നിന് പിറന്നാൾ ആശംസകൾ' അച്ഛന്റ സമ്മാനം ക്യാമറ; ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ [NEWS]മാമനൊന്നും തോന്നല്ലേ! കേരള പൊലീസിനെ സ്വന്തം പേജിൽ പോയി വായടപ്പിച്ച ട്രോളൻ ആരാണ്? [NEWS] 'മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; വക്കീൽ നോട്ടീസ് കാണിച്ചാലൊന്നും ഭയപ്പെടില്ല' - RSS നോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി [NEWS]ഇതിനു മറുപടിയായി 'വീട്ടിൽ പൊലീസുകാർ ഉണ്ടോ' എന്നായിരുന്നു കേരള പൊലീസിന്റെ മറുചോദ്യം. എന്നാൽ, മറുപടി വേറെ ലേവൽ ആയിരുന്നു. 'ഇല്ല, ബാറിലായിരുന്നു പണി' - ഇതായിരുന്നു പൊലീസിന് കിട്ടിയ മറുപടി. അതായാത് വീട്ടിൽ പൊലീസുകാർ ഒന്നും ഇല്ലെന്നും പണി ബാറിൽ ആയിരുന്നതു കൊണ്ട് ഇക്കാര്യം അറിയാമെന്ന രീതിയിൽ ആയിരുന്നു മറുപടി.
ഏതായാലും ഈ മറുപടി കേറിയങ്ങ് വൈറലാകുകയും പിന്നാലെ ട്രോൾ ആകുകയും ചെയ്തു. ട്രോൾ കണ്ട് കമന്റ് ബോക്സിൽ കമന്റ് തിരഞ്ഞെത്തിയവർക്ക് കമന്റോ മറുപടിയോ ഒന്നും കാണാൻ കഴിഞ്ഞില്ല. പൊലീസ് മാമൻ കമന്റ് മുക്കിയെന്നാണ് കമന്റ് അന്വേഷിച്ച് എത്തിയവരുടെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.