Abhaya Case | 'ആരോപണങ്ങൾ അവിശ്വസനീയം; ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ ദുഃഖിക്കുന്നു:' കോട്ടയം അതിരൂപത
Last Updated:
അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. സത്യം തെളിഞ്ഞുവെന്നും ദൈവത്തിനും കോടതിക്കും നന്ദിയെന്നും അഭയയുടെ കുടുംബം പ്രതികരിച്ചു.
കോട്ടയം: പ്രമാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സി ബി ഐ പ്രത്യേക കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്.
അതേസമയം, അഭയ കേസിലെ ആരോപണങ്ങൾ അവിശ്വസനീയമെന്നാണ് കോട്ടയം അതിരൂപത പറഞ്ഞത്. സി ബി ഐ കോടതിവിധിയെ മാനിക്കുന്നെന്നും അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ടെന്നും ഇത്തരം സാഹചര്യം ഉണ്ടായതിൽ ദുഃഖിക്കുന്നുവെന്നും സഭ പറഞ്ഞു. കോട്ടയം അതിരൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.
You may also like:മര്യാദയില്ലാത്ത ഒരു പൂച്ച; വിശന്നപ്പോൾ എടുത്തുതിന്നത് ഉടമസ്ഥന്റെ ഡിഗ്രി സർട്ടിഫിക്കറ്റ്, എന്നിട്ട് ഒരു അട്ടഹാസവും [NEWS]Two-Year-old Sexually Assaulted | രണ്ടു വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി ബന്ധു [NEWS] ജയിലിൽ പരീക്ഷാകേന്ദ്രം ഒരുക്കി കണ്ണൂർ സർവ്വകലാശാല; ജയിലിൽ പരീക്ഷാകേന്ദ്രം കോവിഡ് പശ്ചാത്തലത്തിൽ [NEWS]
കോട്ടയം അതിരൂപതാംഗമായിരുന്ന സിസ്റ്റർ അഭയ മരിച്ച സംഭവം ദുഃഖകരവും നിർഭാഗ്യകരവും ആയിരുന്നു. സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്നും ഈ അതിരൂപതാംഗങ്ങളായ ഫാ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കൊല ചെയ്തതെന്നും സി ബി ഐ സ്പെഷ്യൽ കോടതി വിധിക്കുകയും ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്.
advertisement
അവർക്കെതിരായ ആരോപണങ്ങൾ അവിശ്വസനീയമാണ്. എങ്കിലും കോടതിവിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്. എങ്കിലും ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ അതിരൂപത ദുഃഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നെന്നും കോട്ടയം അതിരൂപത വാർത്താക്കുറിപ്പിൽ പറഞ്ഞു.
തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 302(കൊലപാതകം), 201(തെളിവു നശിപ്പിക്കൽ), 449(അതിക്രമിച്ചു കടക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 302 വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം, പിഴ 5 ലക്ഷം, 201 വകുപ്പ് (തെളിവ് നശിപ്പിക്കൽ) അനുസരിച്ച് 7 വർഷം തടവ്, 50,000 രൂപ പിഴ, 449 വകുപ്പ് കോൺവെന്റിൽ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് കോട്ടൂരിന് ലഭിച്ച ശിക്ഷ. 302 വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം, 5 ലക്ഷം രൂപ പിഴ, 201 വകുപ്പ് (തെളിവ് നശിപ്പിക്കൽ) അനുസരിച്ച് 7 വർഷം തടവ്, 50,000 രൂപ പിഴ എന്നിങ്ങനെയാണ് സിസ്റ്റർ സെഫിക്ക് ലഭിച്ച ശിക്ഷ. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.
advertisement
ഗൗരവമുള്ള കുറ്റമാണ് പ്രതികൾ ചെയ്തതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. താൻ അർബുദ രോഗിയാണെന്നും പ്രായം പരിഗണിച്ചു ശിക്ഷയിൽ ഇളവ് നൽകണമെന്നും കോട്ടൂരിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവരെ സംരക്ഷിക്കുന്നത് താനാണെന്നും സിസ്റ്റർ സെഫി കോടതിയിൽ പറഞ്ഞിരുന്നു.
സിസ്റ്റർ അഭയ കൊലക്കേസിൽ ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. സത്യം തെളിഞ്ഞുവെന്നും ദൈവത്തിനും കോടതിക്കും നന്ദിയെന്നും അഭയയുടെ കുടുംബം പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 23, 2020 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Abhaya Case | 'ആരോപണങ്ങൾ അവിശ്വസനീയം; ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ ദുഃഖിക്കുന്നു:' കോട്ടയം അതിരൂപത