TRENDING:

'ചെറ്റ' വിളിയിൽ അഭിമാനം; മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശത്തിൽ ജി.സുധാകരന്റെ മറുപടി

Last Updated:

മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ലെന്നും അദ്ദേഹം നിഘണ്ടു വായിച്ചിട്ടില്ലെന്നും സുധാകരൻ

advertisement
മുഖ്യമന്ത്രി പിണറായി വിജയന്റെ 'ചെറ്റത്തരം' പരാമർശത്തിന് മറുപടിയുമായി ജി. സുധാകരൻ. തന്നെ 'ചെറ്റ' എന്ന് വിളിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചെറ്റ എന്നത് പാവപ്പെട്ടവന്റെ ചെറ്റപ്പുരകളുടെയും ചെറ്റകുടിലുകളുടെയും പ്രതീകമാണ്. അത് അടിസ്ഥാന വർഗ്ഗത്തിന്റെ പുരയണ്.
News18
News18
advertisement

തന്നെ ചെറ്റ എന്ന് വിളിച്ചതിലൂടെ മുഖ്യമന്ത്രി യഥാർത്ഥത്തിൽ ആക്ഷേപിച്ചത് അടിസ്ഥാന വർഗ്ഗത്തെയാണെന്നും, 'നീ പോടാ ചെറ്റേ' എന്ന് സാധാരണക്കാരൻ വിളിക്കുന്നതുപോലെയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലും ചാണകത്തിണ്ണയിലുമാണ് താൻ കഴിഞ്ഞതെന്നും അതുകൊണ്ടുതന്നെ ഈ വിളിയിൽ അഭിമാനമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമ്പലപ്പുഴയിൽ നടന്ന യു.ഡി.എഫ് ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.

മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ലെന്നും അദ്ദേഹം നിഘണ്ടു വായിച്ചിട്ടില്ലെന്നും സുധാകരൻ വിമർശിച്ചു. താൻ മുഖ്യമന്ത്രിയെ വിമർശിക്കുമെങ്കിലും ഒരിക്കലും ചീത്ത പറയില്ലെന്നും അത് തന്റെ ഗുരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. ചെറ്റ എന്നല്ല, ഇനി 'വറ്റ മത്സ്യം' എന്ന് വിളിച്ചാലും താൻ തിരിച്ച് ചീത്ത പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് മറുപടിയായി മുഖ്യമന്ത്രി ഒമ്പത് തവണ മത്സരിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആർക്കും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നതുകൊണ്ടാണ് മുഖ്യമന്ത്രി ജയിച്ചതെന്നും ആലപ്പുഴ പോലെയല്ല കണ്ണൂരെന്നും അവിടെ ആര് നിന്നാലും ജയിക്കുമെന്നും സുധാകരൻ പറഞ്ഞു. മരിക്കുന്നത് വരെ എ.കെ.ജി പാർലമെന്ററി മെമ്പർ ആയിരുന്ന കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, പാർലമെന്ററി വ്യാമോഹമെന്ന ആരോപണത്തെ തള്ളിക്കളഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചെറ്റ' വിളിയിൽ അഭിമാനം; മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശത്തിൽ ജി.സുധാകരന്റെ മറുപടി
Open in App
Home
Video
Impact Shorts
Web Stories