എങ്ങനെ?
നമ്മൾ ജന്തു വൈവിധ്യങ്ങൾക്ക് ആൺ - പെൺ പേരുകൾ നൽകി വേർതിരിച്ചിട്ടുണ്ട്. പിടിയാന - കൊമ്പനാന, പശു - കാള, എരുമ - പോത്ത് എന്നിങ്ങനെ വിവിധ തരത്തിലാണ് മൃഗങ്ങളുടെ ആൺ-പെൺ വൈവിധ്യത്തിന് പേര് നൽകിയിരിക്കുന്നത്. അങ്ങനെ വരുമ്പോൾ പോത്ത് ആണാണ്. പോത്ത് ആണാണെന്ന ബോധം ഉറച്ചതുമാണ്. അതുകൊണ്ടു തന്നെ 'കാട്ടുപോത്ത് ഗർഭിണി' ആയെന്ന വാർത്ത കേൾക്കുമ്പോൾ വടിയെടുക്കുന്നത് സ്വാഭാവികം.
You may also like:ചുവരുകൾക്ക് ഗ്ലാസ്; ടോക്കിയോയിലെ 'സുതാര്യ' ടോയ്ലറ്റുകൾ നൽകുന്ന പാഠം എന്ത് [NEWS]ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല; സ്വതന്ത്ര നിലപാട് തുടരാൻ കേരളാകോൺഗ്രസ് ജോസ് കെ മാണി വിഭാഗം [NEWS] രക്ഷാപ്രവർത്തകരായ മലപ്പുറത്തുകാരെ അഭിനന്ദിച്ച് മനേക ഗാന്ധി [NEWS]
advertisement
എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കുമൊന്നും നമ്മൾ ലിംഗവിവേചനം ചെയ്ത് പേരുകൾ നൽകിയിട്ടില്ല. ഉദാഹരണത്തിന് വീട്ടിൽ വളർത്തുന്ന കോഴികളെ നമ്മൾ പൂവൻ കോഴിയെന്നും പിടക്കോഴിയെന്നും വേർതിരിച്ചിട്ടുണ്ട്. എന്നാൽ, കാക്കയും തത്തയുമെല്ലാം ഒറ്റ പേരിലാണ് അറിയപ്പെടുന്നത്. അതു തന്നെയാണ് കാട്ടുപോത്തിന്റെ കാര്യത്തിലും സംഭവിച്ചത്.
കാട്ടുപോത്തിന്റെ ആണിനും പെണ്ണിനും കാട്ടുപോത്ത് എന്ന് തന്നെയാണ് നമ്മൾ പറയുന്നത്. കാട്ടുപോത്തുകൾ Gaur എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ബോവിഡെ കുടുംബത്തിൽപ്പെട്ട Gaur കൾ Bos Gaur എന്ന വർഗത്തിൽപ്പെട്ടതാണ്. കഴിഞ്ഞില്ല പലയിടത്തും പല പേരിലാണ് ഇത് അറിയപ്പെടുന്നത്.
നമ്മൾ കാട്ടുപോത്തെന്ന് വിളിക്കുമ്പോൾ ആദിവാസികൾ ഇതിനെ കാട്ടി എന്നാണ് വിളിക്കുന്നത്. കർണാടകയിൽ ഇത് 'കാർട്ടി' എന്നാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിൽ കാട്ടെരുമയെന്നാണ് Gaur നെ വിളിക്കുന്നത്. ഇനി എന്തുകൊണ്ട് Gaur നെ നമ്മൾ കാട്ടുപോത്ത് എന്ന് വിളിച്ചു എന്നതാണ് ചോദ്യം. നാട്ടിൽ കാണപ്പെടുന്ന പോത്തിനെ പോലെയുള്ളതിനാൽ ആളുകൾ കാട്ടുപോത്തെന്ന് വിളിക്കുകയായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും ഈ പേരാണ്.
കുറച്ചുകൂടെ പറയാം, പത്തുമാസമാണ് കാട്ടുപോത്തിന്റെ ഗർഭകാലം. ഒരു പ്രസവത്തിൽ ഒരു കുട്ടി മാത്രമേ ഉണ്ടാകുകയുളളൂ. ചെറു ധാന്യച്ചെടികളും പുല്ലുകളും പ്രധാന ആഹാരമായിട്ടുള്ള ഇതിന്റെ പാൽ പോഷകസമൃദ്ധമാണ്.