TRENDING:

Local Body Elections 2020 | അറുപത്തിനാലാം വയസില്‍ കന്നിയങ്കം; CPI നേതാവ് എന്‍.ഇ ബാലറാമിന്റെ മകള്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർഥി

Last Updated:

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ചെമ്മരുതി ഡിവിഷനിലാണ് സിപിഐ സ്ഥാനാര്‍ഥിയായി ഗീത നസീര്‍ മത്സരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാക്കളിലൊരാളും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ എന്‍.ഇ.ബാലറാമിന്റെ മകള്‍ ഗീത നസീര്‍ മത്സരിക്കുന്നു. അറുപത്തിനാലാം വയസിലാണ് ഗീതാ നസീർ കന്നിയങ്കത്തിനിറങ്ങുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ചെമ്മരുതി ഡിവിഷനിലാണ് സിപിഐ സ്ഥാനാര്‍ഥിയായി ഗീത നസീര്‍ മത്സരിക്കുന്നത്. രാഷ്ട്രീയ പ്രവർത്തക എന്നതിലുപരി മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് ഗീത നസീർ.
advertisement

ജില്ലാ പഞ്ചായത്തിലെ ചെമ്മരുതി ഡിവിഷൻ സി.പി.ഐയുടെ സിറ്റിംഗ് സീറ്റാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ഗീത കേരള മഹിളാസംഘം സംസ്ഥാനകമ്മിറ്റി അംഗവുമാണ്.

Also Read കൂട്ടിലങ്ങാടിയിൽ വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടി യുഡിഎഫ്; വെട്ടിലായി എൽഡിഎഫ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിണറായിയിലെ പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ച നേതാക്കളിലൊരാളാണ് മുൻ മന്ത്രി കൂടിയായ എൻ.ഇ ബൽറാം.  ഗീതയുടെ അന്തരിച്ച ഭര്‍ത്താവ് എം.നസീര്‍, ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.എ.മജീദിന്‍റെ മകനാണ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ വർക്കല  ഇടവയിലുള്ള വീട്ടിലെത്തിയ ഗീത നസീര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | അറുപത്തിനാലാം വയസില്‍ കന്നിയങ്കം; CPI നേതാവ് എന്‍.ഇ ബാലറാമിന്റെ മകള്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർഥി
Open in App
Home
Video
Impact Shorts
Web Stories