കൊല്ലം: സംസ്ഥാനത്ത് സി.പി.ഐക്ക് കാര്യമായ വേരോട്ടമുള്ള ജില്ലയാണ് കൊല്ലം. എന്നാൽ ജില്ലയിലെ നേതാക്കൾക്കിടയിലുണ്ടായിരിക്കുന്ന ഗ്രൂപ്പ് പോര് പരിഹരിക്കാനാകാത്തത് തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.ഐക്ക് തലവേദനയാണ്. ലൈബ്രറി കൗൺസിൽ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി ചേർന്ന യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. രാജേന്ദ്രനും പി എസ് സുപാലും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. ഇതേത്തുടർന്ന് ഇരുവർക്കുമെതിരെ കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന കൗൺസിൽ അച്ചടക്ക നടപടിയെടുത്തിരുന്നു.
ഇസ്മായിൽ പക്ഷക്കാരനായ സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എന്നാൽ കാനം ചേരിയിലെ രാജേന്ദ്രനെ താക്കീതിലൊതുക്കിയാൽ മതിയെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ഇതിനെതിരിയെും പാർട്ടിയിലെ ഒരു വിഭാഗത്തിന് വലിയ അമർഷമുണ്ട്.
കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ആർ. രാജേന്ദ്രനെഅവരോധിക്കാൻ കാനം നേരത്തെ ശ്രമിച്ചിരുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ പടലപ്പിണക്കത്തെ തുടർന്ന് ഇതുവരെ ജില്ലയിൽ സ്ഥിരം സെക്രട്ടറിയെ നിമയമിക്കാനായില്ല. എൻ. അനിരുദ്ധൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ താൽക്കാലിക ജില്ലാ സെക്രട്ടറിയായി മുല്ലക്കര രത്നാകരനും ഇപ്പോൾ കെ.ആർ ചന്ദ്രമോഹനുമാണ് ചുമതല വഹിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ്അടുത്തിരിക്കെ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി വൈകിപ്പിക്കാമെന്നായിരുന്നു പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ നിലപാട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പും നടപടിയും തമ്മിൽ ബന്ധമില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. ജില്ലാ നേതൃയോഗത്തിൽ തർക്കം പരിഹരിച്ചില്ലെങ്കിൽ ജില്ലക്ക് പുറത്തുള്ള ഏതെങ്കിലും നേതാവിനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനും ആലോചനയുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.