തുടര്‍ച്ചയായി ക്രമിനല്‍ കുറ്റം ചെയ്യുന്ന മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. തോറ്റ കുട്ടികളെ ജയിപ്പിച്ചു കൊണ്ട് ക്രിമിനല്‍ കുറ്റം മന്ത്രി നടത്തിയപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഭൂമി വിവാദമുണ്ടായപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഇപ്പോഴും ജലീലിനെ സംരക്ഷിക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത്?- ചെന്നിത്തല ചോദിച്ചു.
അഴിമതിയില്‍ മുങ്ങിത്താഴ്ന്ന ഈ സര്‍ക്കാര്‍ എല്ലാ വിധ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍്ക്കും കുടപിടിച്ചു കൊടുക്കുകയാണ്. നിമയവാഴ്ച ഉറപ്പാക്കുകയും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ട മുഖ്യമന്ത്രിയാണ് ഇതൊക്കെ ചെയ്യുന്നത്. ധാര്‍മ്മികത മുഴുവന്‍ കളഞ്ഞു കുളിച്ച് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ജലീലിനെ മുഖ്യമന്ത്രി എത്ര കാലം സംരക്ഷിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2020 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel | 'ചോദ്യം ചെയ്യലിന് എത്തിയത് തലയിൽ മുണ്ടിട്ട്; ധാര്‍മ്മികത അല്പമെങ്കിലുമുണ്ടെങ്കിൽ ജലീല്‍ രാജിവച്ച് ഇറങ്ങിപ്പോകണം': ചെന്നിത്തല