കള്ളപ്പടത്തുകേസിലെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കേസില്‍ ഇടപെട്ട 53 പേര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. ജയില്‍ കഴിയുന്ന പ്രതികള്‍ക്ക് ജയിലിലെത്തിയും വിദേശത്തുള്ള യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിദേശകാര്യമന്ത്രാലയം വഴിയുമാണ് നോട്ടീസുകള്‍ നല്‍കിയത്.
തിരുവനന്തപുരം കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി,അറ്റാഷെ റാഷിദ് ഖാമിസ്, അലി അക്കൗണ്ടന്റ് ഖാലിദ് അടക്കമുള്ളവരാണ് കള്ളക്കടത്തിന്റെ ആസൂത്രകരെന്ന് നോട്ടീസ് വ്യക്തമാക്കുന്നു. വിയറ്റ്‌നാമില്‍ ജോലി നോക്കവെ കള്ളക്കടത്തിനെ തുടര്‍ന്ന് അച്ചക്കനടപടി വാങ്ങി സ്ഥലംമാറ്റപ്പെട്ട് കേരളത്തിലെത്തിയ ഇരുവരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സ്വപ്‌ന സുരേഷിനെയും സരിത്തിനെയും സമര്‍ത്ഥമായി ഇടനിലക്കാരായി വിനിയോഗിച്ചു.
advertisement
മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായി ബോധപൂര്‍വ്വം കോണ്‍സല്‍ ജനറല്‍ അടുപ്പം സ്ഥാപിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോകോളുകളും ലംഘിച്ചായിരുന്നു ഇടപാടുകള്‍. കാര്യമായ സുരക്ഷാ ഭീഷണികള്‍ ഇല്ലാതിരുന്ന ഇദ്ദേഹത്തിന് എക്‌സ് കാറ്റഗറി സുരക്ഷ പോലും സര്‍ക്കാര്‍ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ യോഗങ്ങള്‍ നടന്നതായും നോട്ടീസില്‍ വ്യക്തമാക്കുന്നു. സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവര്‍ നേരിട്ടും കോണ്‍സല്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരവും കള്ളക്കടത്ത് നടത്തിയിട്ടുണ്ട്.ഇവയടക്കം മൂന്നു നയതന്ത്ര ഉദ്യോഗസ്ഥരെയും കേസില്‍ പ്രതി ചേര്‍ക്കുന്നതിനായുള്ള കാരണങ്ങള്‍ വ്യക്തമാക്കുന്നതിനുള്ള 260 പേജുവരുന്ന നോട്ടീസാണ് നല്‍കിയിരിയ്ക്കുന്നത്.
സ്വർണ്ണക്കടത്ത് കേസ് വിവാദത്തിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പ്. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസൽ ജനറലിനെയും അറ്റാഷെയേയും കേസിൽ പ്രതികളാക്കാൻ നേരത്തെ കസ്റ്റംസ് തീരുമാനിച്ചിരുന്നു. ആറുമാസം മുമ്പ് കസ്റ്റംസ് നൽകിയ അപേക്ഷയ്ക്ക് രണ്ടാഴ്ച മുമ്പ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു.
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയുമായ മുഹമ്മദ് മന്‍സൂര്‍ കഴിഞ്ഞ ദിവസം പിടിയില്‍ ആയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ സംഘമാണ് ഇയാളെ പിടികൂടിയത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് തിരുവമ്പാടി സ്വദേശിയാണ് മുഹമ്മദ് മന്‍സൂര്‍. ദുബായിലായിരുന്ന ഇയാള്‍ ചെക്ക് കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്നു. കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് മുഹമ്മദ് മന്‍സൂറിനെ അവിടെ നിന്ന് നാടുകടത്തി. തുടർന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിയ്ക്കാന്‍ എന്‍ഐഎ ശ്രമം നടത്തിയെങ്കിലും ഇതുവരെയും സാധിച്ചിട്ടില്ല. മുഹമ്മദ് ഹൈസലിലെ പിടികൂടാനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു
2020 ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് കേസിനു തുടക്കമായത് കോൺസുലേറ്റിലെ മുൻ പി.ആർ.ഒ. ആയ സരിത്ത്, സ്വപ്ന സുരേഷ് എന്നിവർ കേസിൽ അറസ്റ്റിലായി.അന്വേഷണം മുന്നോട്ടു പോയതോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശക്കടക്കമുള്ളവർ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അനുബന്ധ കേസുകളിൽ അറസ്റ്റിലായിരുന്നു.