TRENDING:

Gold Smuggling Case | 'കുടുംബം, ജോലി എല്ലാം നശിച്ചു; ഹോട്ടലിൽ പോലും റൂം കിട്ടുന്നില്ല'; കോടതിയിൽ എം ശിവശങ്കര്‍

Last Updated:

അറിഞ്ഞുകൊണ്ട് കള്ളപ്പണം വെളുപ്പിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കുന്നതിന് ഒരു തരത്തിലുള്ള സഹായവും നൽകിയിട്ടില്ല. ഇക്കാര്യം ഇഡിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാണെന്നും എം ശിവശങ്കര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ തുടര്‍ച്ചയായ ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിച്ചെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് ഏജൻസികൾ അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്നും അതു വിലക്കണമെന്നു ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലെ വാദത്തിലാണ് ശിവശങ്കറിന്റെ അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്.
advertisement

എങ്ങനെ എങ്കിലും അകത്തിടണമെന്നാണ് അന്വേഷണ ഏജൻസികളുടെ ആവശ്യം. കുടുംബം, ജോലി എല്ലാം നശിച്ചു. ഹോട്ടലിൽ പോലും റൂം കിട്ടുന്നില്ല. സമൂഹത്തിൽ തന്നെ ഒറ്റപ്പെടുത്തിയെന്നും എം ശിവശങ്കര്‍ പറയുന്നു. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കുന്നുണ്ട്. തന്നെ 101. 5 മണിക്കൂറാണ് ചോദ്യം ചെയ്തത്. മണിക്കൂറുകൾ യാത്ര ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യൽ ആരോഗ്യത്തെ ബാധിച്ചെന്നും എം ശിവശങ്കര്‍ കോടതിയിൽ പറഞ്ഞു.

Also Read ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന്

advertisement

അറിഞ്ഞുകൊണ്ട് കള്ളപ്പണം വെളുപ്പിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കുന്നതിന് ഒരു തരത്തിലുള്ള സഹായവും നൽകിയിട്ടില്ല. ഇക്കാര്യം ഇഡിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാണെന്നും എം ശിവശങ്കര്‍ വാദിച്ചു.  അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തിന് സഹായിക്കാൻ ഉപയോഗിച്ചെന്നാണ് എൻഫോഴ്സ്മെന്‍റ് വാദം.വാട്സ്ആപ്പ് മെസേജുകലെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും മറുപടിയില്ല. അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിക്കുന്നു . ശിവശങ്കറിന്‍റെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. ഇതു സംബന്ധിച്ച് തെളിവുകളും ഇ.ഡി മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കി.

advertisement

എം ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് വശ്യപ്പെടുന്നത്. കസ്റ്റംസ് കേസാണ് ഹൈക്കോടതി ആദ്യം പരിഗണിച്ചത്. എൻഫോഴ്സമെന്റ് നൽകിയ സത്യവാങ്മൂലവും ഹൈക്കോടതി പരിശോധിച്ചു. സുപ്രീംകോടതി വിധികൾ പ്രകാരം മുൻകൂർ ജാമ്യാപേക്ഷ നില നിൽക്കില്ല എന്ന് കസ്റ്റംസ് വാദിച്ചു. ശിവശങ്കർ ഇപ്പോൾ പ്രതി അല്ലാത്തതിനാൽ അറസ്റ്റ് ആശങ്ക വേണ്ടെന്നും അതുകൊണ്ട് മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും കസ്റ്റംസ് നിലപാടെടുത്തു.

advertisement

ശിവശങ്കര്‍ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ 28  ഹൈക്കോടതി വിധി പറയും. അത് വരെ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case | 'കുടുംബം, ജോലി എല്ലാം നശിച്ചു; ഹോട്ടലിൽ പോലും റൂം കിട്ടുന്നില്ല'; കോടതിയിൽ എം ശിവശങ്കര്‍
Open in App
Home
Video
Impact Shorts
Web Stories