Gold Smuggling Case | ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന്

Last Updated:

സ്വപ്ന വെറും കരു മാത്രമാകാമെന്നും പ്രധാന ആസൂത്രകൻ ശിവശങ്കറാകാമെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും കേന്ദ്ര ഏജൻസികൾ.

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 28ന് വിധി പറയുമെന്ന് ഹൈക്കോടതി. സ്വർണക്കടത്ത് കേസിൽ കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റു ചെയ്യാൻ സാധ്യതയുണ്ടെന്നും അത് തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജികള്‍ നല്‍കിയത്. അതേസമയം സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി കോടതിയെ അറിയച്ചു.
ശിവശങ്കർ വൻസ്വാധീനമുള്ള ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ  ഓഫീസിലെ പദവി സ്വർണക്കടത്തുകാരെ സഹായിക്കാൻ ഉപയോഗിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അന്വേഷണത്തിൽ ശിവശങ്കറിന്റെ ഭാഗത്ത് നിന്നും
പൂർണമായ നിസകരണമാണ് ഉണ്ടാകുന്നത്. വാട്സ്ആപ്പ് മെസ്സേജുകളെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും മറുപടിയില്ല.
അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിക്കുകയാണ്. ശിവശങ്കർ
കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് കാർഗോ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ശിവശങ്കറിന് സ്വർണക്കടത്തിൽ സജീവ പങ്കാളിത്തമുണ്ടെന്നും ഇ.ഡി വാദിച്ചു. കേസിൽ ശ്വശങ്കറിനെതിരായ തെളിവുകൾ മുദ്രവച്ച കവറിൽ കേടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
advertisement
കൃത്യമായ ആസൂത്രണത്തോടെയാണ് സ്വർണക്കടത്തു നടന്നതെന്നും അന്വേഷണ സംഘത്തിനു വേണ്ടി ഹാജരായ അഡ്വ. രാംകുമാർ ചൂണ്ടിക്കാട്ടി. 21 തവണ കടത്തിയെന്നാണ്  പ്രതികൾ പറയുന്നത്. എന്നാൽ അതിൽ കൂടുതൽ തവണ കടത്തിയിട്ടുണ്ടാകാം. കൃത്യമായ ആസൂത്രണത്തോടെയാണ് സ്വർണക്കടത്തു നടന്നത്. സ്വപ്ന വെറും കരു മാത്രമാകാമെന്നും പ്രധാന ആസൂത്രകൻ ശിവശങ്കറാകാമെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഹര്‍ജികള്‍ നേരത്തേ പരിഗണിച്ചപ്പോള്‍ 23-ാം തിയതി വരെ ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത് കോടതി വിലക്കിയിരുന്നു. ഇതിന് പിന്നാലെ ശിവശങ്കറിന് സ്വര്‍ണക്കടത്തിലടക്കം പങ്കുള്ളതായി സംശയിക്കുന്നെന്നു കാട്ടി കസ്റ്റംസും ഇ.ഡി.യും കോടതിയില്‍ എതിർ സത്യവാങ്മൂലം നല്‍കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ.ഡി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement