എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് മന്ത്രി കെ.ടി ജലീലിനെ വിളിച്ച് വരുത്തുകയായിരുന്നെന്നാണ് വിവരം. അതേസമയം മന്ത്രിയെ ചോദ്യം ചെയ്തത് സ്ഥിരീകരിക്കാൻ കേരളത്തിലെ ഇ.ഡി വൃത്തങ്ങൾ തയാറായിട്ടില്ല. ഇതിനു പിന്നാലെ ഡൽഹിയിൽ നിന്നാണ് ഇതു സംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്.
ജലീൽ തിരുവനന്തപുരത്ത് ഇല്ലെന്ന് മന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. രാവിലെ മുതൽ മന്ത്രിയെ ഫോണിലും ലഭിച്ചിരുന്നില്ല. എന്നാൽ ഉച്ചയോടെ മന്ത്രിയുടെ ഫോൺ റിംഗം ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഉച്ചയോടെ ചോദ്യം ചെയ്യൽ അവസാനിച്ചെന്നാണ് അനുമാനം. കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യലെന്നാണ് വിവരം.
advertisement
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണമാണ് മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ജലീല്‍ മതഗ്രന്ഥങ്ങളും റമസാൻ കിറ്റും കോൺസുലേറ്റിൽ നിന്നും കൈപ്പറ്റിയെന്ന ആരോപണവും ഉയർന്നു വന്നത്.
അതേസമയം മതഗ്രന്ഥങ്ങളെന്ന പേരിൽ സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം കടത്തിയെ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മതഗ്രന്ഥങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്ന നടപടിയും കസ്റ്റസ് സ്വീകരിച്ചിട്ടുണ്ട്.