'മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ? ഏത് അന്വേഷണത്തിനും ആയിരംവട്ടം തയാർ': മന്ത്രി കെ.ടി ജലീൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ക്വറന്റീനിൽ ആയതിനാൽ ആർക്ക് എപ്പോൾ വേണമെങ്കിലും തന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണെന്നും ജലീൽ
തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് വഴി വിദേശ സഹായം സ്വീകരിച്ച സംഭവത്തിൽ ഏത് അന്വേഷണത്തെയും നേരിടാൻ ആയിരംവട്ടം തയാറെന്ന് മന്ത്രി കെ.ടി ജലീൽ. കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണാനിടയായി. ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാർ. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാനെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
ഏതന്വേഷണത്തിനും ആയിരംവട്ടം തയ്യാര്‍
UAE കോൺസുലേറ്റ് വിതരണം ചെയ്ത റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണാനിടയായി. ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാർ. ഇക്കാര്യം ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ?
advertisement
ഞാനും എൻ്റെ ഗൺമാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വറന്റീന് ശേഷം ഇന്ന് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്കും ഡ്രൈവർക്കും നെഗറ്റീവാണ്. ഗൺമാൻ്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. ഞാനടക്കമുള്ളവരോട് ക്വറന്റീനിൽ പോവാൻ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ആർക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2020 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ? ഏത് അന്വേഷണത്തിനും ആയിരംവട്ടം തയാർ': മന്ത്രി കെ.ടി ജലീൽ