Gold Smuggling | 20 കിലോ സ്വർണം പിടികൂടി; കോഴിക്കോട് സ്വദേശികളുടെ 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
2013 ൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 20 കിലോ സ്വര്‍ണം പിടികൂടിയ കേസിലാണ് നടപടി.
കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കോഴിക്കോട് സ്വദേശികളുടെ 1.85 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) . നെടുമ്പാശ്ശേരിയില്‍ നിന്നും 20 കിലോ സ്വര്‍ണ്ണക്കള്ളക്കടത്ത് പിടികൂടിയ കേസിലാണ് നടപടി. ഈ കേസിലെ പ്രതികളായ ടി.കെ ഫായിസ്,അഷ്‌റഫ് കല്ലുങ്കല്‍, വൈ.എം സുബൈര്‍, അബ്ദുല്‍ റഹീം എന്നിവരുടെ ഒരു വീട്, ഫ്‌ളാറ്റ്, സ്ഥിരനിക്ഷേപം, ഭൂമി എന്നിവയുള്‍പ്പെടെയുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്.
2013-ൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി എടുത്തിരിക്കുന്നത്. സ്വത്ത് കണ്ടുകെട്ടിയ വിവരം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇ.ഡി ആദ്യം അറിയിച്ചത്.
ED attaches a residential house, an apartment, land and Fixed Deposit in Kozhikode totaling to Rs. 1.84 crores under PMLA in a #goldsmuggling case.
— ED (@dir_ed) September 11, 2020
advertisement
നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടു സ്ത്രീകളിൽ നിന്നും 20 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയ കേസിൽ നടത്തിയ തുടരന്വേഷണത്തിലാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഇ.ഡി പത്രക്കുറിപ്പിൽ വ്യക്തമാക്കി. സംഭവത്തിൽ സി.ബി.ഐയും കേസെടുത്തിട്ടുണ്ട്.
Location :
First Published :
September 11, 2020 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling | 20 കിലോ സ്വർണം പിടികൂടി; കോഴിക്കോട് സ്വദേശികളുടെ 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി