TRENDING:

'കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ‌ ശബരിമലയിലേക്ക് പോകില്ല; SNDP യുവതീപ്രവേശനത്തിന് എതിര്'; സർക്കാർ തിരുത്തണമെന്ന് വെള്ളാപ്പള്ളി

Last Updated:

സര്‍ക്കാര്‍ പ്രവര്‍ത്തനം കൊണ്ട് തിരുത്തിയതായി കണ്ടെന്നും കേസുകള്‍ പിന്‍വലിക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

advertisement
ആലപ്പുഴ: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ‌ തിരുത്തേണ്ടത് സർക്കാർ തിരുത്തണമെന്ന് എസ്എൻ‌ഡിപി ജനറൽ‌ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ‌. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും എസ്എൻഡിപിയുടെ നിലപാട് യുവതീ പ്രവേശനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തനം കൊണ്ട് തിരുത്തിയതായി കണ്ടെന്നും കേസുകള്‍ പിന്‍വലിക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ
advertisement

'സർക്കാർ തിരുത്തണം, തിരുത്തേണ്ടത് തിരുത്തണം. ജനവികാരം സർക്കാർ കണ്ടതല്ലേ. അന്ന് അനുകൂലിച്ചവർ ഇന്ന് എതിർത്തു തുടങ്ങി. ജി സുകുമാരൻ നായരും വിഷയത്തിൽ അഭിപ്രായം പറഞ്ഞു. എല്ലാം കേട്ടിട്ട് സർക്കാർ തീരുമാനിക്കട്ടെട- വെള്ളാപ്പള്ളി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം, കണക്കുകളിലെ ശെരിയും തെറ്റും കോടതി കണ്ടു പിടിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതും വായിക്കുക: ശബരിമല യുവതീ പ്രവേശനം;ഹർജികൾ ഏപ്രിൽ 7 മുതൽ സുപ്രീം കോടതി പരിഗണിക്കും; മാർച്ച് 14നകം സർക്കാർ നിലപാട് അറിയിക്കണം

advertisement

അതേസമയം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതീപ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. എൻ എസ് എസ് നിലപാടിൽ മാറ്റമില്ല. ഈ സർക്കാർ നിലവിൽ ആചാരങ്ങളിൽ മാറ്റമില്ലാതെ കഴിഞ്ഞ 6 വർഷമായി മുന്നോട്ടു പോകുന്നു.

കേന്ദ്രസർക്കാർ ഇപ്പോഴാണ് ഈ കേസിൽ വന്നത്. കേന്ദ്രം കേസിൽ എങ്ങനെയാണ് ഇടപെടാൻ പോകുന്നതെന്ന കാര്യത്തിൽ ഒരു ധാരണയും ഇല്ല. സംസ്ഥാന സർക്കാർ ആചാര സംരക്ഷണത്തിനായി നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടി ജനങ്ങളുടെ വിശ്വാസത്തെ തകർത്തല്ല പുരോഗമന ചിന്ത വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

ഇതും വായിക്കുക: ശബരിമല യുവതീ പ്രവേശനത്തെ സർക്കാരും ദേവസ്വം ബോർഡും സുപ്രീം കോടതിയിൽ എതിർക്കണമെന്ന് എൻഎസ്എസ്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ 7 മുതൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചിരുന്നു. മറ്റൊരു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസ് പൂർത്തിയായ ഉടൻ ശബരിമല കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും തങ്ങളുടെ രേഖാമൂലമുള്ള വാദങ്ങൾ 2026 മാർച്ച് 14-നോ അതിനുമുമ്പോ സമർപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: SNDP General Secretary Vellappally Natesan has reiterated the organization’s firm opposition to the entry of young women into the Sabarimala Temple. Speaking in Alappuzha, Natesan urged the Kerala government to rectify its previous stance on the issue, noting that public sentiment has shifted significantly. Natesan stated that "enlightened women" in Kerala would not choose to go to Sabarimala and confirmed that the SNDP (Sree Narayana Dharma Paripalana Yogam) remains officially against women's entry.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ‌ ശബരിമലയിലേക്ക് പോകില്ല; SNDP യുവതീപ്രവേശനത്തിന് എതിര്'; സർക്കാർ തിരുത്തണമെന്ന് വെള്ളാപ്പള്ളി
Open in App
Home
Video
Impact Shorts
Web Stories