advertisement

ശബരിമല യുവതീ പ്രവേശനം;ഹർജികൾ ഏപ്രിൽ 7 മുതൽ സുപ്രീം കോടതി പരിഗണിക്കും; മാർച്ച് 14നകം സർക്കാർ നിലപാട് അറിയിക്കണം

Last Updated:

ഏപ്രിൽ 7 മുതൽ 22 വരെയാണ് സുപ്രീം കോടതി വാദം കേൾക്കുക

Rapid Read
News18
News18
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ 7 മുതൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു. മറ്റൊരു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസ് പൂർത്തിയായ ഉടൻ ശബരിമല കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും തങ്ങളുടെ രേഖാമൂലമുള്ള വാദങ്ങൾ 2026 മാർച്ച് 14-നോ അതിനുമുമ്പോ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ശബരിമല യുവതീ പ്രവേശന കേസ് അവസാനമായി വാദം കേട്ടതിന് ശേഷം വലിയൊരു കാലതാമസം ഉണ്ടായതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരിയിൽ ഈ കേസ് പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്നവരിൽ താൻ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളതെന്നും മറ്റുള്ളവർ വിരമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധിയും ജഡ്ജിമാരുടെ ആരോഗ്യപ്രശ്നങ്ങളും കാരണം ഒമ്പതംഗ ബെഞ്ചിന് ഒരുമിച്ച് ഇരിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹർജികളിൽ ഭരണഘടനാപരമായ ചോദ്യങ്ങൾ വിശാലമായ ബെഞ്ചിന് വിടാമെന്ന 2020 ഫെബ്രുവരിയിലെ വിധി നിലനിൽക്കുമെന്നും ഇക്കാര്യത്തിൽ ഇനി തർക്കങ്ങൾ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
advertisement
മതസ്വാതന്ത്ര്യത്തിന്റെ പരിധിയെക്കുറിച്ചുള്ള ഏഴ് പ്രധാന ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് പ്രധാനമായും പരിശോധിക്കുന്നത്. ഏപ്രിൽ 7 മുതൽ 9 വരെ പുനഃപരിശോധനാ ഹർജിക്കാരെയും അവരെ അനുകൂലിക്കുന്നവരെയും കോടതി കേൾക്കും. തുടർന്ന് ഏപ്രിൽ 14 മുതൽ 16 വരെ ഹർജികളെ എതിർക്കുന്നവരുടെ വാദങ്ങൾ നടക്കും. ഏപ്രിൽ 21-ന് മറുപടി വാദങ്ങളും ഏപ്രിൽ 22-ഓടെ കോടതിയെ സഹായിക്കാൻ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിയുടെ അന്തിമ വാദങ്ങളും പൂർത്തിയാകും. മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വരനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്.
advertisement
കേന്ദ്ര സർക്കാർ പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥനും ഹർജികളെ പിന്തുണച്ച് സംസാരിച്ചു.
കേസ് വീണ്ടും കോടതിയിലെത്തിയത് കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ, ഉചിതമായ സമയത്ത് നിലപാട് കോടതിയെ അറിയിക്കുമെന്നാണ് സിപിഎം  പ്രതികരിച്ചത്. 2018-ൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയും അതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് നിലവിലെ പുനഃപരിശോധനാ ഹർജികളിലേക്ക് നയിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല യുവതീ പ്രവേശനം;ഹർജികൾ ഏപ്രിൽ 7 മുതൽ സുപ്രീം കോടതി പരിഗണിക്കും; മാർച്ച് 14നകം സർക്കാർ നിലപാട് അറിയിക്കണം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement