ആരോഗ്യവകുപ്പിന്റ മാർഗനിർദേശങ്ങൾക്ക് എതിരാണ് തൊഴിൽവകുപ്പിന്റെ നിർദ്ദേശം. കേരളത്തിലേയ്ക്ക് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. പക്ഷേ ഇവർ കോവിഡ് പോസിറ്റീവ് ആയാൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ജോലി ചെയ്യാം.
മറ്റ് തൊഴിലാളികളുമായോ ജീവനക്കാരുമായോ സമ്പര്‍ക്കം പുലര്‍ത്താതെ പ്രത്യാകമായി വേർതിരിച്ച സ്ഥലത്ത് ജോലി ചെയ്യാം എന്നാണ് തൊഴിൽവകുപ്പിന്റെ നിർദ്ദേശം. കോവിഡ് സിഎഫ്എൽടിസി മാര്‍ഗരേഖ പ്രകാരമാവണം താമസൗകര്യവും ഭക്ഷണവും നൽകേണ്ടത്.
advertisement
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ദിശ നമ്പരുമായി ബന്ധപ്പെടണമെന്നും നിർദേശത്തിലുണ്ട്. ആരോഗ്യവകുപ്പ് മാർഗനിർദേശത്തിന് എതിരാണ് തൊഴിൽ വകുപ്പിന്റെ നിർദ്ദേശം.
സംസ്ഥാനത്ത് ഒരാൾ കോവിഡ് പോസിറ്റീവായാൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ വീട്ടിലൊ, ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലൊ കഴിയണമെന്നും, ആന്റിജൻ പരിശോധന നെഗറ്റീവ് ആയാൽ തുടർന്ന് 7 ദിവസം സമ്പർക്ക വിലക്ക് തുടരണമെന്നുമാണ് നിർദ്ദേശം. തൊഴിൽ വകുപ്പ് നിർദ്ദേശം അശാസ്ത്രീയമാണെന്നാണ് ആരോഗ്യപ്രവർത്തകരുടെ അഭിപ്രായം.
