TRENDING:

'ശബരിമല ഉത്സവം മാറ്റിവയ്ക്കണം'; തന്ത്രിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കണമെന്ന് കെ. സുരേന്ദ്രൻ

Last Updated:

Sabarimala Temple | ''സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്ന അതേ ലാഘവത്തോടെയാണ് ക്ഷേത്രങ്ങളിലും ആരാധനയ്ക്ക് ആളുകളെ കയറ്റാനുള്ള തീരുമാനം. ''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിമല ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവം മാറ്റിവയ്ക്കണമെന്നും ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കരുതെന്നുമുള്ള ശബരിമല തന്ത്രിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ രോഗ വ്യാപനത്തിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് തീർത്ഥാടകരെത്തുന്നത് വലിയ പ്രതിസസി സൃഷ്ടിക്കും. ദർശനം നടത്തുന്നവർക്കാർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും ഉൾപ്പടെ നിരീക്ഷണത്തിൽ പോകേണ്ടി വരും. പുറപ്പെടാ ശാന്തിയുള്ള ക്ഷേത്രത്തിന്റെ ആചാരപരമായ ചടങ്ങുകളെ തന്നെ ഇത് ബാധിക്കുമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. 
advertisement

Related News- ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുത്; തന്ത്രി മഹേഷ് മോഹനര് ദേവസ്വം ബോർഡിന് കത്തുനൽകി

സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനായി ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്ന അതേ ലാഘവത്തോടെയാണ് ക്ഷേത്രങ്ങളിലും ആരാധനയ്ക്ക് ആളുകളെ കയറ്റാനുള്ള തീരുമാനം. രോഗവ്യാപനം ഉയർന്ന് നിൽക്കുന്ന ഈ സമയത്ത് ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലേക്ക് ഭക്തരെത്തുന്നത് പ്രതിസന്ധി രൂക്ഷമാക്കും.

Related News- ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിട്ടില്ല: ദേവസ്വംബോർഡ് പ്രസിഡന്റ്

advertisement

ശബരിമല ക്ഷേത്ര ഉത്സവം മാർച്ചിൽ നടക്കേണ്ടിയിരുന്നത് രോഗവ്യാപന പശ്ചാത്തലത്തിൽ മാറ്റി വെക്കുകയായിരുന്നു. അതാണിപ്പോൾ നടത്താൻ തുനിയുന്നത്. ഉത്സവം കുറച്ചു കൂടി നീട്ടിവെക്കണം എന്ന തന്ത്രിയുടെ നിർദ്ദേശം സ്വീകരിക്കണം. സർക്കാർ പിടിവാശി ഉപേക്ഷിച്ച് ശബരിമലയിൽ ഇപ്പോൾ തീർത്ഥാടകരെ കയറ്റുന്നതിൽ നിന്ന് പിന്തിരിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല ഉത്സവം മാറ്റിവയ്ക്കണം'; തന്ത്രിയുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കണമെന്ന് കെ. സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories