Sabarimala Darshan | ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുത്; തന്ത്രി മഹേഷ് മോഹനര് ദേവസ്വം ബോർഡിന് കത്തുനൽകി

Last Updated:

Sabarimala Darshan | ''രോഗബാധയുള്ള ആരെങ്കിലും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്താൽ എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ഉണ്ടാകും. ഇത് ഗുരുതര പ്രതിസന്ധി ഉണ്ടാക്കും ''

തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി മഹേഷ് മോഹനര്. മിഥുനമാസ പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള ദേവസ്വംബോർഡ് തീരുമാനത്തിനെതിരെയാണ്  തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകിയത്. ലോക്ക്ഡൗണിൻ്റെ തുടക്കം മുതലുള്ള നിയന്ത്രണം ഇനിയും തുടരണമെന്നാണ് കണ്ഠരര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.
രോഗബാധയുള്ള ആരെങ്കിലും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്താൽ എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ഉണ്ടാകും. ഇത് ഗുരുതര പ്രതിസന്ധി ഉണ്ടാക്കും എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ വിവിധ തന്ത്രി കൂട്ടായ്മകൾക്ക്  വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ വ്യത്യസ്ത നിലപാടാണുള്ളത്. തങ്ങളുടെ നിലപാട് അറിയിച്ചുകൊണ്ട് ഇവർ ദേവസ്വംബോർഡിന് നേരത്തെ കത്ത് നൽകിയിട്ടുണ്ട്. വിശ്വാസികളെ പ്രവേശിക്കുന്നതിെന തന്ത്രിസമാജം എതിർക്കുകയാണ്. എന്നാൽ തന്ത്രി മണ്ഡലം നിയന്ത്രണങ്ങളോടെ വിശ്വാസികളെ പ്രവേശിപ്പിക്കാം എന്ന നിലപാടിലാണ്.
TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
രോഗവ്യാപനത്തിന് പശ്ചാത്തലത്തിൽ വിശ്വാസികളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് എതിരെ നേരത്തെ ബിജെപിയും സംഘപരിവാർ സംഘടനകളും രംഗത്ത് വന്നിരുന്നു. ദേവസ്വം ബോർഡിൻറെ സാമ്പത്തിക താൽപര്യമാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നതായിരുന്നു ആരോപണം. ശബരിമലയിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്ന അതിന് എതിരെ തന്ത്രി കുടുംബവും നിലപാട് സ്വീകരിച്ചതോടെ വിഷയം കൂടുതൽ സങ്കീർണമാകും. എന്നാൽ തന്ത്രിയുടെ കത്ത് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. കത്ത് ലഭിച്ചാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ വാസു പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sabarimala Darshan | ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുത്; തന്ത്രി മഹേഷ് മോഹനര് ദേവസ്വം ബോർഡിന് കത്തുനൽകി
Next Article
advertisement
Horoscope Oct 7 | ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റിവിറ്റി, ആത്മവിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങൾ അനുഭവപ്പെടും.

  • ഇടവം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, ക്ഷമ കാണിക്കാൻ പഠിക്കേണ്ടതുണ്ട്.

  • മിഥുനം രാശിക്കാർക്ക് വ്യക്തത, ആകർഷണീയത, ശക്തമായ ബന്ധങ്ങൾ അനുഭവപ്പെടും, പുതിയ സൗഹൃദങ്ങൾ കണ്ടെത്തും.

View All
advertisement