"രോഗവ്യാപനത്തിന്‍റെ ഭീഷണി മാത്രമല്ല, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രശ്നങ്ങളുമുണ്ട്. തദ്ദേശഭരണതെരഞ്ഞെടുപ്പ് അഞ്ച് വർഷത്തേക്കാണ്. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ നടന്നാലും തെരഞ്ഞെടുക്കപ്പെട്ടയാൾക്ക് ഏപ്രിൽ വരെ മാത്രമേ ഭരിക്കാനാകൂ. പുതിയ സർക്കാർ അധികാരത്തിൽ വരുന്നത് വരെ ഭരണകാലയളവുണ്ടാകുമെന്ന് സാങ്കേതികമായി മാത്രമേ പറയാനാകൂ. തെരഞ്ഞെടുപ്പ് വേണ്ട എന്ന് സംസ്ഥാനസർക്കാർ പറയുന്നതിൽ ശരികേടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ അതിന് വേണ്ട എല്ലാ നടപടിക്രമങ്ങളും സംസ്ഥാനസർക്കാർ ഒരുക്കും"- മുഖ്യമന്ത്രി പറഞ്ഞു.
advertisement
കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ഇപ്പോൾ കൂടുതൽ ശക്തിയാർജ്ജിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ.മാണി വിഭാഗം വോട്ട് ചെയ്യാതിരിക്കുകയും, വിട്ടു നിൽക്കുകയും ചെയ്തതിന്റെ അർത്ഥം അവർ യു.ഡി.എഫ് തീരുമാനങ്ങളെ അംഗീകരിക്കുന്നില്ലെന്നു തന്നെയാണ്. ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് എത്തുന്നത് സംബന്ധിച്ച് താൻ പരസ്യ നിലപാട് പറയുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.