Covid 19 | 'തിരുവനന്തപുരത്ത് മിക്ക ഇടങ്ങളിലും കോവിഡ്'; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ന് 590 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: തലസ്ഥാനത്ത് മിക്ക ഇടങ്ങളിലും കോവിഡ് രോഗ ബാധയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്ന രോഗബാധ നിരക്ക് തലസ്ഥാനത്താണ്. തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 590 പേർക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് രോഗബാധിതരുടെ എണ്ണക്കൂടുതല്‍ വിരല്‍ ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ ഇന്ന് 512 പേര്‍ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. തിരുവനന്തപുരത്ത് നിലവിലെ ആക്റ്റീവ് കേസുകളുടെ എണ്ണം 4449 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നു മരിച്ച 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
advertisement
കൊല്ലത്ത് കോർപറേഷൻ പരിധിയിൽ കൂടുതൽ രോഗബാധയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മുനിസിപ്പാലിറ്റിയിൽ സമ്പർക്ക വ്യാപനം കൂടുന്നു. ഇടുക്കി ജില്ലയിൽ 87 ശതമാനം രോഗമുക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
You may also like:സ്വന്തം വീടാക്രമണം: കോണ്‍ഗ്രസ് നേതാവ് ലീനയെ പ്രതിയാക്കിയേക്കും [NEWS]അശ്ലീല വേഷം ധരിച്ച് വ്യായാമം ചെയ്യാനെത്തിയെന്ന് ആരോപണം; നടിക്കും സുഹൃത്തുക്കൾക്കും നേരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം [NEWS] ഗർഭിണിയായ ഭാര്യയെ കൊന്ന് ഗംഗ കനാലിൽ തള്ളി; ഉത്തർപ്രദേശിൽ യുവാവ് അറസ്റ്റിൽ [NEWS]
ഓണാഘോഷ നാടുകളിലെ രോഗവ്യാപനത്തിൻ്റെ കണക്ക് വരാനിരിക്കുന്നതേയുള്ളൂ ഉള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളുടെ മികവ് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ മനസ്സിലാകും. ഏതു സൂചകങ്ങൾ പരിശോധിച്ചാലും മെച്ചപ്പെട്ട രീതിയിൽ രോഗത്തെ പ്രതിരോധിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് കാണാം. ആക്ടീവ് കേസുകളുടെ എണ്ണത്തിൽ കേരളം ഭേദപ്പെട്ട നിലയിൽ. കർശനമായ ഡിസ്ചാർജ് പോളിസിയാണ് കേരളത്തിന്‍റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Location :
First Published :
September 05, 2020 6:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 'തിരുവനന്തപുരത്ത് മിക്ക ഇടങ്ങളിലും കോവിഡ്'; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി