'ഒപ്പ് വ്യാജം തന്നെ, ഫോറൻസിക് പരിശോധന വേണം'; മുഖ്യമന്ത്രിയുടെ വാദത്തിൽ അസ്വാഭാവികതയെന്ന് സന്ദീപ് വാര്യർ

Last Updated:

ഒൻപതാം തീയതി ഒപ്പിടാൻ പറ്റിയ ആരോഗ്യസ്ഥിതിയിലായിരുന്നില്ല മുഖ്യമന്ത്രി. ഫയൽ പരിശോധിച്ചു എന്നതിൽ അസ്വാഭാവികതയുണ്ട്. അന്നേ ദിവസം 39 ഫയലുകളിൽ ഒപ്പിടാനുള്ള ആരോഗ്യസ്ഥിതി മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും സന്ദീപ് വാര്യർ

കൊല്ലം: അമേരിക്കയിൽ ചികിത്സയ്ക്കു പോയ സമയത്ത് ഫയലുകളിൽ ഒപ്പിട്ടത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വാദത്തിൽ അസ്വാഭാവികതയെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പറയുന്നത് ഘടകവിരുദ്ധമാണെന്ന് സന്ദീപ് വാര്യർ കൊല്ലത്ത് പറഞ്ഞു.
ഒപ്പ് വ്യാജമാണെന്ന് മുഖ്യമന്ത്രിക്ക് തന്നെ ബോധ്യമുണ്ടെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. ഒപ്പ് വ്യാജം തന്നെ. ഫോറൻസിക് പരിശോധന നടത്തട്ടെ. ഒൻപതാം തീയതി ഒപ്പിടാൻ പറ്റിയ ആരോഗ്യസ്ഥിതിയിലായിരുന്നില്ല മുഖ്യമന്ത്രി. ഫയൽ പരിശോധിച്ചു എന്നതിൽ അസ്വാഭാവികതയുണ്ട്. അന്നേ ദിവസം 39 ഫയലുകളിൽ ഒപ്പിടാനുള്ള ആരോഗ്യസ്ഥിതി മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഫയൽ സംബന്ധിച്ച വിവരങ്ങൾ ചോർത്തിയെടുത്തതല്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. എല്ലാ നിയമവും പാലിച്ച് വിവരാവകാശം വഴി എടുത്തതാണ് അത്. ഫയലുകളിൽ വ്യാജ ഒപ്പിട്ടതിൽ സുദ്ധമായ തട്ടിപ്പുണ്ടെന്ന് മനസിലാക്കി തന്നെയാണ് ഇതിനായി അപേക്ഷിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
advertisement
advertisement
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ ഇന്നു നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കിയതിനു പിന്നിലും ചില പൊരുത്തക്കേടുകളുണ്ട്. ചാനലുകളിൽ പല പൊട്ടത്തരങ്ങളും ന്യായീകരണമായി നൽകുകയാണ് സിപിഎം നേതാക്കൾ. ഇതിൽ എംഎൽഎമാരും മന്ത്രിമാരുമുണ്ട്. മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ സിപിഎം നേതാക്കൾക്ക് ഭയമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒപ്പ് വ്യാജം തന്നെ, ഫോറൻസിക് പരിശോധന വേണം'; മുഖ്യമന്ത്രിയുടെ വാദത്തിൽ അസ്വാഭാവികതയെന്ന് സന്ദീപ് വാര്യർ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement