TRENDING:

കേരള സര്‍വകലാശാല വി.സി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍

Last Updated:

വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടയിലാണ് നടപടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള സർവകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടയിലാണ് നടപടി. സർവ്വകലാശാല നോമിനിയെ ഒഴിവാക്കിയാണ് ഗവർണര്‍ സ‍െർച്ച് കമ്മിറ്റി രൂപീകരിച്ചത്.
ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ
advertisement

ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികള്‍ മാത്രമാണ് കമ്മിറ്റിയിലുള്ളത്. ഗവർണറുടെ നോമിനി കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയാണ്. യുജിസി നോമിനി കർണ്ണാടകയിലെ കേന്ദ്ര സർവ്വകലാശാല വിസി പ്രൊ. ബട്ടു സത്യനാരായണ.

Also Read-'ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണം'; പി കെ കുഞ്ഞാലിക്കുട്ടി

നിയമവകുപ്പ് പരിഗണിച്ച് അടുത്ത മന്ത്രിസഭാ യോഗം ഓർഡിനൻസ് ഇറക്കാനിരിക്കെയാണ് രാജ്ഭവന്‍റെ അതിവേഗ നീക്കം. ഗവര്‍ണറുടെ നോമിനിയായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആളെ വയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടയിലാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

advertisement

Also Read-'മുസ്ലിം സമുദായത്തിനായി VC നിയമനം നടത്തിയെന്ന് കെ ടി ജലീൽ വെളിപ്പെടുത്തി': വെള്ളാപ്പള്ളി നടേശൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സർക്കാർ പ്രതിനിധിയെ വെച്ചുകൊണ്ട് ഓർഡിനൻസ് ഇറക്കാനാണ് ശ്രമം. അതുവഴി സർക്കാരിന് ഇഷ്ടമുള്ളയാളെ വിസിയാക്കാനായിരുന്നു ശ്രമം. ഇനി ഓ‌ർഡിനൻസ് ഇറക്കിയാലും കേരള വി സി നിയമനത്തിൽ പ്രാബല്യം ഉണ്ടാകില്ല.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സര്‍വകലാശാല വി.സി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍
Open in App
Home
Video
Impact Shorts
Web Stories